ഇപി ജയരാജൻ രാഷ്ട്രീയം വിടുന്നു? പാര്‍ട്ടിക്ക് അവധി അപേക്ഷ നല്കാൻ സാദ്ധ്യത
ഇപി ജയരാജൻ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇടതുമുന്നണി കണ്‍വീനർ സ്ഥാനത്തുനിന്ന് മാറ്റിയതോടെ പദവികള്‍ ഇല്ലാത്ത അവസ്ഥയിലായതിനാലാണ് രാഷ്ട്രീയം മതിയാക്കുന്നതിനെക്കുറിച്ച് അദ്ദേഹം ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഇതിനുള്ള ആദ്യപടിയായി നേതൃത്വത്തിന് അവധി അപേക്ഷ നല്‍കാനും സാദ്ധ്യതയുണ്ടത്രേ. കിട്ടുന്ന പെൻഷനും വാങ്ങി വീട്ടിലിരുന്നാലെന്താ എന്ന ചിന്തയിലാണെന്ന് അദ്ദേഹം സമീപകാലത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.അതിനിടെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയേക്കും എന്നും കേള്‍ക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹം കേന്ദ്രകമ്മിറ്റി അംഗമായി തുടരുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്.