ബലാത്സംഗക്കേസില്‍ സിദ്ദിഖിന്റെയും മുകേഷിന്റെയും മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷൻ
Posted On September 3, 2024
0
274 Views

ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖിന്റെയും മുകേഷിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കേസ് നിലനില്‍ക്കില്ലെന്ന് ബോധ്യമായപ്പോഴാണ് നേരത്തെ ഉന്നയിക്കാത്ത ബലാത്സംഗ ആരോപണം ഇപ്പോള്‍ പറയുന്നത് എന്നുമാണ് സിദ്ധിഖിന്റെ വാദം.
അതേസമയം എം.മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം ഹർജി എറണാകുളം സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മുകേഷിന് ജാമ്യം നല്‍കരുതെന്നും കസ്റ്റഡിയില്‍ എടുക്കേണ്ടതുണ്ട് എന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. ഈ ഹർജിയില്‍ ഉത്തരവ് ഇന്ന് ഉണ്ടായേക്കും.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025