തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; കുപ്രസിദ്ധ ഗുണ്ടയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി
Posted On September 18, 2024
0
225 Views

തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജിയാണ് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
വ്യാസർപാഡി ജീവ റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ചായിരുന്നു സംഭവം. കഞ്ചാവ് കടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് എത്തിയ പോലീസ് സംഘത്തിന് നേരെ ബാലാജി വെടിവച്ചതോടെ തിരിച്ച് വെടിയുതിർക്കുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
നെഞ്ചില്‍ വെടിയേറ്റ ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറ്റുമുട്ടലില്‍ പൊലീസുകാർക്ക് പരിക്കേറ്റെന്നാണ് വിവരം.