ശക്തമായ മഴയ്ക്ക് സാദ്ധ്യത; ഇന്നും നാളെയും നിര്ണായകം
Posted On September 23, 2024
0
145 Views

ഇന്നും നാളെയും സംസ്ഥാനത്തിന്റെ ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
മണിക്കൂറില് 30 കിലോമീറ്റർ മുതല് 40 കിലോമീറ്റർ വരെ വേഗതയില് ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും സാദ്ധ്യതയുണ്ട്.
ഇതോടൊപ്പം നാളെ കള്ളക്കടല് പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുണ്ട്.