സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാദ്ധ്യത; രണ്ടു ജില്ലകളില് യെല്ലോ അലര്ട്ട്
Posted On October 2, 2024
0
213 Views

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇതിന്റെ ഭാഗമായി ഇന്ന് രണ്ട് ജില്ലകളില് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെയും ഈ ജില്ലകളില് മഴ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.