വയോധികനില്‍നിന്ന് രണ്ടു ലക്ഷം രൂപ കൈക്കൂലി; എന്‍ജിനീയറിങ് വിഭാഗത്തില്‍ സൂപ്രണ്ടിന് സസ്പെന്ഷന്
വയോധികനില്‍നിന്ന് രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ നഗരസഭാ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം നഗരസഭയില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ സൂപ്രണ്ടായിരുന്ന കെ.എം. ഷിബുവിനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഡെപ്യൂട്ടി കോര്പ്പറേഷന് സെക്രട്ടറി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെഷന്.
വഴുതക്കാട് സ്വദേശിയായ എം. സൈനുദ്ദീനാണ് പരാതി നല്‍കിയത്. സൈനുദ്ദീന്റെ ഭാര്യയും മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ നഫീസത്ത് ബീവിയുടെ മകളുമായ ഡോ. ആരിഫ സൈനുദ്ദീന്റെ പേരിലുള്ള കെട്ടിടത്തിന്റെ ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് നല്കാന് വേണ്ടി ഷിബു കൈക്കൂലി വാങ്ങിയെന്നാണ് പരാതി.
കൈക്കൂലി നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ല. എന്നാല്‍, മാസങ്ങള്‍ക്ക് ശേഷം കോര്പ്പറേഷന് അദാലത്തില്‍ അപേക്ഷ നല്കിയപ്പോള് സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് കിട്ടി. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.