സര്‍ക്കാര്‍ കുടിശിക 40 കോടി രൂപ; കാരുണ്യയില്‍നിന്ന് പിന്മാറുമെന്ന് സ്വകാര്യ മെഡിക്കല്‍കോളേജുകള്‍
കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയില്‍ അർഹരായവർക്ക് സൗജന്യചികിത്സ നല്കിയതിനുള്ള കുടിശ്ശികത്തുക നല്‍കിയില്ലെങ്കില്‍ പദ്ധതിയില്‍നിന്ന് പിന്മാറുമെന്ന് സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍.
പത്തുമാസത്തെ കുടിശ്ശികയായി 30 മുതല്‍ 40 കോടിവരെയാണ് ഓരോ കോളേജിനും സർക്കാർ നല്‍കാനുള്ളത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരടക്കം 45 ലക്ഷം കുടുംബങ്ങളാണ് കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയിലുള്ളത്. ഇവർക്ക് സൗജന്യചികിത്സ നല്കുന്ന ആശുപത്രികളുടെ പട്ടികയില്‍ ഒട്ടുമിക്ക സ്വകാര്യ മെഡിക്കല്‍ കോളേജുകളുമുണ്ട്. ചികിത്സകഴിഞ്ഞാല്‍ 15 ദിവസത്തിനകം ചികിത്സച്ചെലവ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജൻസി വഴി ആശുപത്രികള്‍ക്ക് നല്‍കണമെന്നാണ് കരാർ.
എന്നാല്‍, പത്തുമാസമായി കൃത്യമായി പണം നല്‍കുന്നില്ലെന്ന് പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് അനില്‍കുമാർ വള്ളില്‍ പറഞ്ഞു. പട്ടികജാതി-വർഗ, ഒ.ഇ.സി. വിദ്യാർഥികളുടെ ഫീസ് ഇനത്തിലും 30 കോടിവരെ ഓരോ കോളേജിനും സർക്കാരില്‍നിന്ന് കിട്ടാനുണ്ടെന്നും അസോസിയേഷൻ മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടി.