കറക്കിവീഴ്ത്തി ജഡേജയും വാഷിംഗ്ടണും; മുംബൈയില്‍ കിവീസ് 235നു പുറത്ത്
ഇന്ത്യയ്ക്കെതിരായ പരമ്ബരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ന്യൂസിലന്‍ഡ് 235 റണ്‍സിനു പുറത്ത്. അഞ്ചുവിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും നാലുവിക്കറ്റെടുത്ത വാഷിംഗ്ടണ്‍ സുന്ദറുമാണ് കിവികളെ കറക്കിവീഴ്ത്തിയത്.
അർധസെഞ്ചുറി നേടിയ ഡാരില്‍ മിച്ചല്‍ (82), വില്‍ യംഗ് (71) എന്നിവരുടെ ബാറ്റിംഗാണ് സന്ദർശകരെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇവർക്കു പുറമേ, നായകൻ ടോം ലാഥം (28), ഗ്ലെൻ ഫിലിപ്സ് (17) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിവീസിന് നാലാം ഓവറില്‍ തന്നെ ആദ്യവിക്കറ്റ് നഷ്ടമായി. ഫോമിലുള്ള ഡെവണ്‍ കോണ്‍വെയെ ആകാശ് ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
22 ഓവറില്‍ 65 റണ്‍സ് മാത്രം വഴങ്ങിയാണ് ജഡേജയുടെ അഞ്ചുവിക്കറ്റ് പ്രകടനം. വാഷിംഗ്ടണ്‍ സുന്ദർ 18.4 ഓവറില്‍ 81 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശേഷിച്ച വിക്കറ്റ് ആകാശ്ദീപ് സിംഗ് സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 46 റൺസ് നേടിയിട്ടുണ്ട്. 18 റൺസ് എടുത്ത രോഹിത് ശർമയാണ് പുറത്തായത്.