യുഎഇയില്‍ സൈനിക വിമാനം തകര്‍ന്ന് വീണു; പൈലറ്റ് കൊല്ലപ്പെട്ടു, ഒരാളെ കാണാനില്ല
യുഎഇയില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് അപകടം. അപകടത്തില്‍ പൈലറ്റ് കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റിനെ കണ്ടെത്താനായിട്ടില്ല.
യു എ ഇയുടെ കിഴക്കന്‍ തീരത്തുള്ള എമിറേറ്റായ ഫുജൈറയില്‍ ആയിരുന്നു അപകടം. പരിശീലന വിമാനമാണ് തകര്‍ന്ന് വീണത് എന്നും വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരും വിദേശി പൗരന്മാരാണ് എന്നും യു എ ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി സി എ എ) അറിയിച്ചു.
ഫുജൈറ വ്യോമാതിര്‍ത്തിയില്‍ നടന്ന പരിശീലന വിമാന അപകടത്തെക്കുറിച്ച് എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സെക്ടറിന് റിപ്പോര്‍ട്ട് ലഭിച്ചതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചതോടെയാണ് അപകട വിവരം പുറത്തറിഞ്ഞത്. വിമാനം ടേക്ക് ഓഫ് ചെയ്ത് ഏകദേശം 20 മിനിറ്റിനുള്ളില്‍ റഡാര്‍ ബന്ധം നഷ്ടപ്പെടുകയും പിന്നാലെ വിമാനം തകര്‍ന്ന് വീഴുകയുമായിരുന്നു എന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ട്രെയിനി പൈലറ്റിനായുള്ള തിരച്ചില്‍ തുടരുകയാണ്.