ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Posted On November 16, 2024
0
46 Views
കേരളത്തില്‍ ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാകും ഇന്ന് മഴ ഏറ്റവും ശക്തമാകുക.
മൂന്ന് ജില്ലകളിലും 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്നാണ് അറിയിപ്പില്‍ പറയുന്നത്. ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Trending Now
കൊച്ചിയിൽ കൈക്കൂലി; ലേബർ ഓഫീസർ വിജിലൻസിന്റെ പിടിയില്‍
November 22, 2024