അമിത വണ്ണം കുറയ്ക്കണോ; ശർക്കരയുണ്ടോ വീട്ടിൽ എങ്കിലൊരു ടിപ്പ് പറയാം
ചായ കുടിക്കാൻ ഇഷ്ടമുള്ളവരാണ് നിങ്ങൾ എങ്കിൽ അതിൽ ഒരു ടിപ്പ് പറയട്ടെ .പണ്ടുകാലത് അമ്മമാരും മുത്തശ്ശിമാരും ഒക്കെ വീടുകളിൽ ഉണ്ടാക്കിയിരുന്നത് ശർക്കര ചായയും കാപ്പിയുമൊക്കെ ആയിരുന്നു .
പഞ്ചസാരയേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ കൂടുതലാണ് ശര്‍ക്കരയ്ക്ക്, അമിതമായി പ്രേസസ്സിംഗ് ഇല്ലാത്തതിനാല്‍ തന്നെ, ധാരാളം അയേണ്‍, ഫൈബര്‍, കാല്‍സ്യം എന്നിവയെല്ലാം ശര്‍ക്കരയില്‍ അടങ്ങിയിരിക്കുന്നു. ചായയില്‍ ശര്‍ക്കര ചേര്‍ത്താല്‍, ശരീരഭാരം കുറയ്ക്കും എന്നാണ് പറയപ്പെടുന്നത് .
ശരീരത്തില്‍ മെറ്റബോളിസം കൃത്യമായാൽ ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കും , കൊഴുപ്പിനെ വേഗത്തില്‍ ഉരുക്കി കളയാന്‍ മെറ്റബോളിസം സഹായിക്കും. മെറ്റബോളിസം വര്‍ദ്ധിക്കണമെങ്കില്‍, കൃത്യമായ ദഹനം നടക്കണം.ദഹനക്കേടു ചിലരിൽ അമിതവണ്ണത്തിനും കുടവയറിനും ഇടയാക്കാറുണ്ട് . ശരീരത്തില്‍ ഇന്ഫ്ലമേഷന് വര്‍ദ്ധിക്കുന്നതിന് ദഹനക്കേട് ഒരു കാരണമാകുന്നു. ഇത്തരത്തിൽ നീർക്കെട്ട് മൂലം ശരീരഭാരം അമിതമായി കാണപ്പെടുന്നു. ശര്‍ക്കരയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാൽ ശര്‍ക്കര ചേര്‍ത്ത ചായ കുടിക്കുന്നതിലൂടെ ദഹനം എളുപ്പമാക്കാന്‍ സാധിക്കും. ഇത് ശരീരത്തിലേയ്ക്ക് കൊഴുപ്പ് കൃത്യമായ അളവില്‍ എത്തുന്നതിനും, രക്തത്തില്‍ പഞ്ചസ്സാരയുടെ അളവ് വേഗത്തില്‍ വര്‍ദ്ധിക്കുന്നത് തടയാനും സഹായിക്കുന്നു. ശര്‍ക്കരയില്‍ ഫൈബറും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നതുകൊണ്ട് ഒരുപരിധി വരെ ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.മറ്റൊന്ന് ശര്‍ക്കരയില്‍ അയേണ്‍ , വിറ്റമിന്‍ എ, വിറ്റമിന്‍ ബി, മിനറല്‍സ്, കാല്‍സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഇതെല്ലാം മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ, ശരീരഭാരം നിയന്ത്രിച്ച് നിലനിര്‍ത്താനും സഹായിക്കുന്നു.
ശര്‍ക്കര ചായ തയ്യാറാക്കേണ്ട വിധം
ഒരു ഗ്ലാസ്സ് വെള്ളതിലേയ്ക്ക് ആവശ്യത്തിന് ശർക്കരയും 5 തുളസിയില, 1 കഷ്ണം കറുവാപ്പട്ട, കുറച്ച് കുരുമുളക് പൊടി എന്നിവ ചേർത്ത് നല്ലപോലെ തിളപ്പിച്ചതിന് ശേഷം തേയിലയോ കാപ്പിപൊടിയോ ചേർക്കാം .ചായപൊടിയും കാപ്പിപൊടിയും ഒഴിവാക്കാൻ പറ്റുമെങ്കിൽ കൂടുതൽ ഗുണം ചെയ്യും . ഇത് പതിവാക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
ഈ പറഞ്ഞത് സ്ഥിരമായി ചായ കുടിക്കുന്നവർക്ക് ഒരു മാറ്റത്തിനായി മാത്രമാണ്…ഇനി നിങ്ങൾക്ക് ചായ കുടിക്കുന്ന ശീലം ഇല്ലെങ്കിൽ അതാണ് ഏറ്റവും നല്ലത്. അമിത വണ്ണത്തിന് പല കാരണങ്ങൾ ഉണ്ട് .അതുകൊണ്ടുതന്നെ നമ്മുടെ ശീലങ്ങളിൽ എന്ത മാറ്റം വരുത്താൻ ശ്രമിക്കുമ്പോഴും അതിനു മുന്‍പ് ഒരു വിദഗ്ധോപദേശം സ്വീകരിക്കേണ്ടതാണ്.