റിസോര്‍ട്ടുകള്‍ മുതല്‍ ഹെലികോപ്ടര്‍ വരെ; മഹാരാഷ്ട്രയില്‍ എംഎല്‍എമാരെ ഒളിപ്പിക്കാന്‍ മുന്നണികള്‍
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞാലുടന്‍ എംഎല്‍എമാരെ ഹോട്ടലിലേക്കു മാറ്റാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയായ മഹാ വികാസ് അഘാഡി. അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേല്‍, ജി പരമേശ്വര എന്നിവരെ നിരീക്ഷകരായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ചു.
ബിജെപി മുന്നണിയായ മഹായുതി ഹെലികോപ്റ്ററുകള്‍ വരെ സജ്ജമാക്കി. 288 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഭൂരിപക്ഷത്തിന് 145 സീറ്റ് വേണം. ആരാകണം മുഖ്യമന്ത്രി എന്നത് സംബന്ധിച്ചും ഇരുമുന്നണികളിലും തര്‍ക്കം നിലനില്‍ക്കുകയാണ്.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഏറെയും ബിജെപി, ശിവസേനാ (ഷിന്‍ഡെ), എന്‍സിപി (അജിത്) വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന മഹായുതിക്ക് (എന്‍ഡിഎ) ഭരണത്തുടര്‍ച്ച പ്രവചിക്കുന്നു. ഇതു യാഥാര്‍ഥ്യമായാല്‍ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകാനാണു സാധ്യത.