കിഷ്ത്വാർ ജില്ലയിൽ ഭീകർക്കായുള്ള തിരച്ചിലിനിടെ സാധാരണക്കാരോട് മോശമായി പെരുമാറിയ ആരോപണം,അന്വേഷണം ആരംഭിച്ചു
ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഭീകർക്കായുള്ള തിരച്ചിലിനിടെ സാധാരണക്കാരോട് മോശമായി പെരുമാറിയ ആരോപണം ഉയരുന്നതിനു പിന്നാലെ സൈന്യം അന്വേഷണം ആരംഭിച്ചു.
നവംബർ 20 ന് മുഗൾ മൈതാനത്ത് ഭീകരവിരുദ്ധ ഓപ്പറേഷനുകൾക്കിടെ പ്രദേശത്തെ അഞ്ച് സാധാരണക്കാരെ സൈനികർ പിടിച്ചുവെച്ചെന്നും മർദ്ദിച്ചെന്നുമായിരുന്നു ആരോപണം.
“കിഷ്ത്വാർ സെക്ടറിലെ ഒരു സംഘം ഭീകരരുടെ നീക്കത്തെ കുറിച്ചുള്ള പ്രത്യേക രഹസ്യാന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ. , നവംബർ 20 ന് രാഷ്ട്രീയ റൈഫിൾസ് ഒരു ഓപ്പറേഷൻ ആരംഭിച്ചുവന്നു വൈറ്റ് നൈറ്റ് കോർപ്സ് എക്സിൽ ഒരു പ്രസ്താവനയിൽ പറഞ്ഞു. ഓപ്പറേഷൻ നടത്തുന്നതിനിടെ സാധാരണക്കാരോട് മോശമായി പെരുമാറിയതായി ചില റിപ്പോർട്ടുകൾ ഉണ്ടെന്ന് അതിൽ പറയുന്നു.
“വസ്തുതകൾ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ ഉറപ്പാക്കുമെന്നും ,” പ്രസ്താവനയിൽ പറയുന്നു. ഭീകരരുടെ സംഘത്തിൻ്റെ തുടർ നീക്കം നിരീക്ഷിച്ചു വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.