‘1984’: പ്രിയങ്കയ്ക്ക് ബിജെപിയുടെ പുതിയ ബാഗ്
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തെ ഓര്‍മിപ്പിച്ച് കൊണ്ട് ‘1984’ എന്ന് അച്ചടിച്ച ബാഗ് പ്രിയങ്ക ഗാന്ധിക്ക് സമ്മാനിച്ച് ബിജെപി എംപി അപ്രജിത സാരംഗി. പാര്‍ലമെന്റില്‍ വച്ച് ബിജെപി എംപി നല്കിയ ബാഗ് പ്രിയങ്ക ഗാന്ധി സ്വീകരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പലസ്തീനെയും ബംഗ്ലാദേശിനെയും പിന്തുണച്ചുകൊണ്ട് ബാഗ് ധരിച്ച് പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ എത്തിയിരുന്നു. പ്രിയങ്കയുടെ പ്രവൃത്തി ചര്‍ച്ചയാവുകയും ചെയ്തു.ബിജെപിയുടെ വിമര്‍ശനത്തെ പുരുഷാധിപത്യമായാണ് കാണുന്നതെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. പ്രിയങ്ക രാഹുല്‍ ഗാന്ധിയേക്കാള്‍ വലിയ ദുരന്തമാണെന്നായിരുന്നു ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞത്.