ഒറ്റ ദിവസം കൊണ്ട് റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന ആത്മവിശ്വാസത്തിൽ ട്രംപ്
ഡൊണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതോടെ റഷ്യ-യുക്രെയ്ൻ സംഘർഷത്തില്‍ വലിയ ഗതിമാറ്റം സംഭവിക്കുമെന്ന വിശ്വാസത്തിലാണ് ലോക രാജ്യങ്ങള്‍.താൻ അധികാരത്തിലേറിയാൻ ഒറ്റ ദിവസം കൊണ്ട് യുദ്ധം അവസാനിപ്പിക്കുമെന്ന ട്രംപിന്റെ ആത്മവിശ്വാസവും, ഇരു രാജ്യങ്ങളുടെയും തലവന്മാരുമായുള്ള ട്രംപിന്റെ ബന്ധവും കണക്കിലെടുക്കുമ്ബോള്‍ റഷ്യ- യുക്രെയ്ൻ സംഘർഷത്തില്‍ അയവുവരാനുള്ള സാധ്യതയും വിദൂരമല്ല.
ഇതിനിടെയാണ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ റഷ്യ-യുക്രെയ്ൻ സംഘർഷത്തിലെ സമാധാനം പുനഃസ്ഥാപിക്കല്‍ തടുക്കാൻ ബൈഡൻ്റെ ഔട്ട്ഗോയിംഗ് ഭരണകൂടം എല്ലാം ചെയ്യുന്നുണ്ടെന്നുള്ള റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. റഷ്യ അതിനെതിരെ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷത്തിന് നയതന്ത്ര പരിഹാരം വേഗത്തില്‍ കണ്ടെത്തുമെന്ന ട്രംപിന്റെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തടയിടാനും കാര്യങ്ങളെ കൂടുതല്‍ സങ്കീർണ്ണമാകാനുമുള്ള കരുക്കളാണ് ബൈഡൻ നീക്കുന്നത്.
അതായത് അമേരിക്കൻ നിർമ്മിത ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യൻ പ്രദേശത്ത് ആഴത്തില്‍ ആക്രമണം നടത്താൻ യുക്രെയ്ന് അമേരിക്ക നല്കിയ അനുമതിയും നവംബറിലെ തിരഞ്ഞെടുപ്പില്‍ ട്രംപിനോട് ബൈഡൻ പരാജയപ്പെട്ടതിന് ശേഷം യുക്രെയ്നിലേക്കുള്ള ആയുധ വിതരണത്തിലെ വർധനയും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
അമേരിക്കയും ബ്രിട്ടനും നല്കിയ മിസൈലുകള്‍ ഉപയോഗിച്ച് റഷ്യൻ പ്രദേശത്ത് അടുത്തിടെ നടത്തിയ ആക്രമണങ്ങള്‍ റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷം കൂടുതല്‍ വർദ്ധിപ്പിച്ചു. യുക്രെയ്ൻ സൈന്യം അമേരിക്കൻ ഹിമർസ് സംവിധാനം ഉപയോഗിച്ചതിനെത്തുടർന്ന്, കുർസ്ക് മേഖലയിലെ വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേർ കൊല്ലപ്പെടുകയും പന്ത്രണ്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കൈയെത്താത്ത റഷ്യൻ സൈനിക സൈറ്റുകള്‍ ലക്ഷ്യമിടാൻ ഇത്തരം ദീർഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതിന് അമേരിക്ക യുക്രെയ്ന് നല്കി വരുന്ന പിന്തുണയാണ് കാര്യങ്ങളെ ഇവിടം വരെ കൊണ്ടെത്തിച്ചിരിക്കുന്നത്. യുക്രെയ്നെ ആത്മഹത്യാ പരമായ ആക്രമണങ്ങള്‍ക്ക് പ്രോത്സാഹിപ്പിച്ച് കുരുക്കിലാക്കുകയും, പുടിനെ പ്രകോപിപ്പിച്ചു അമേരിക്ക സ്വയം കുരുക്കിലാവുകയുമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
യുദ്ധം അവസാനിപ്പിക്കുമെന്ന ട്രംപിന്റെ ആത്മവിശ്വാസവും തല്ലി തകർക്കുക എന്ന ആഗ്രഹമാണ് ബൈഡന് അന്നും ഇന്നും ഉള്ളത്. യുക്രെയ്നെ മുൻനിർത്തി പുടിനോട് മല്ലടിക്കുന്ന ജോ ബൈഡന് യുദ്ധം അവസാനിപ്പിക്കുന്നതിനോട് യാതൊരു യോജിപ്പുമില്ല. അധികാരം കയ്യാളിയിരുന്ന കാലത്തോളം ആ സംഘർഷത്തിന് അയവു വരുത്താതിരിക്കാൻ പോന്ന എല്ലാ ഗൂഢ തന്ത്രങ്ങളും ആശയമായും ആയുധമായും പണമായുമെല്ലാം യുക്രെയ്നിലേക്ക് അമേരിക്ക കയറ്റി വിട്ടിട്ടുണ്ട്. എന്നാൽ ജനുവരിയിൽ ട്രംപ് അധികാരത്തിൽ വരുന്നതോടെ ബൈഡന്റെ ഈ പദ്ധതികളെല്ലാം പാളുമെന്ന ഉറച്ച വിശ്വാസത്തിലാണ് ലോകരാജ്യങ്ങൾ .