പാവങ്ങളുടെ ബദാം എന്ന കപ്പലണ്ടിയെ കുറിച്ച അറിയേണ്ടതെല്ലാം
നട്സ് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാല്‍ നട്സ് എന്നു പറയുമ്പോള്‍ പലപ്പോഴും ബദാം, പിസ്ത, വാള്‍നട്സ് തുടങ്ങിയ വില കൂടിയ നട്സിന്റെ കാര്യമാണ് നാം ചിന്തിക്കുക. പാവങ്ങളുടെ ബദാം എന്നറിയപ്പെടുന്ന കപ്പലണ്ടി അഥവാ നിലക്കടല പലപ്പോഴും നാം അവഗണിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് മിതമായ വിലയ്ക്ക് ലഭിയ്ക്കുന്ന ഇത്. എണ്ണ ചേര്‍ക്കാതെ തന്നെ വറുക്കാന്‍ സാധിയ്ക്കുന്ന ഇത് ഏറെ രുചികരവുമാണ്. ദിവസവും ഒരു പിടി കപ്പലണ്ടി ശീലമാക്കിയാലുള്ള ഗുണങ്ങളെക്കുറിച്ചറിയൂ.
ഏറെ പോഷകങ്ങള്‍ അടങ്ങിയ ഇത് ആരോഗ്യപരമയായ ഗുണങ്ങളാല്‍ മികച്ചതുമാണ്. കപ്പലണ്ടി അഥവാ നിലക്കടയില്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനുകളും വൈറ്റമിന്‍ ഇയും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ ലിവറിന്റെയും ശരീരത്തിന്റെ മൊത്തത്തിലെ ആരോഗ്യത്തിനും ഗുണം ചെയ്യുന്ന ഘടകങ്ങളുമാണ്.
ചര്‍മത്തിന്റെ ആരോഗ്യത്തിന്ചര്മത്തിന്റെ ആരോഗ്യത്തിന് കപ്പലണ്ടി ഏറെ നല്ലതാണ്.വിറ്റാമിൻ ബി 3, നിയാസിൻ എന്നിവയാൽ സമ്പന്നമായ കപ്പലണ്ടി ചുളിവില്ലാത്ത ചര്‍മത്തിന് സഹായിക്കുന്നു. എല്ലാത്തരം ചർമ്മരോഗങ്ങളെയും അകറ്റി നിർത്തുകയും ചെയ്യുന്നു. ഡെർമറ്റോളജിക് സർജറി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത് പ്രകാരം, കപ്പലണ്ടിയിലെ നിയാസിൻ ചർമ്മത്തിൽ ഉണ്ടാകുന്ന നേർത്ത വരകൾ, ചുളിവുകൾ, നിറവ്യത്യാസം മൂലമുള്ള പാടുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു .
ശരീരത്തിന് ആരോഗ്യകരവും അവശ്യവുമായ പോഷകങ്ങളായി കണക്കാക്കപ്പെടുന്ന മോണോ- പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ സമ്പന്നമായ ഉറവിടമാണ് കപ്പലണ്ടി .കാർബോഹൈഡ്രേറ്റ് കുറവാണെങ്കിലും സസ്യ പ്രോട്ടീനുകളാൽ സമ്പന്നമായതിനാൽ ഏതെങ്കിലും തരത്തിലുള്ള ഡയറ്റ് പിന്തുടരുന്ന ആളുകൾക്ക് കപ്പലണ്ടി പ്രോട്ടീന്റെ മികച്ച ഉറവിടമാകുന്നു. വിറ്റാമിൻ ഇ, ബി 1, ബി 3, ബി 9 എന്നിവയും മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ് തുടങ്ങിയ ധാതുക്കളും കപ്പലണ്ടിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.ശരീരത്തിന് തൂക്കവും പുഷ്ടിയും വയ്ക്കാന്‍ ഏറെ നല്ലതാണ് കപ്പലണ്ടി പുഴുങ്ങിക്കഴിയ്ക്കുന്നത്.തടി വയ്ക്കാതെ ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.
വയറിന്റെ ആരോഗ്യത്തിന്വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് പുഴുങ്ങിയ കപ്പലണ്ടി. നാരുകളുടെ ഉപയോഗം ദഹനത്തെ മെച്ചപ്പെടുത്തുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം. കപ്പലണ്ടിയിൽ ആവശ്യമായ അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ, ഇത് ദഹനത്തെ സഹായിക്കുകയും വായുകോപം, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യും.മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ തടയുന്നതിന് കപ്പലണ്ടി ഏറെ നല്ലതാണ്. ഇതിലെ നാരുകളാണ് ഇതിനു സഹായിക്കുന്നത്. പുഴുങ്ങുന്നതു വഴി ദഹനവും എളുപ്പമാകുന്നു
ദിവസവും ഒരു പിടി നിലക്കടല കഴിക്കുന്നത് ശരീരത്തിലെ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കും, ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും. അമേരിക്കൻ കോളേജ് ഓഫ് ന്യൂട്രീഷ്യന്റെ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം, കപ്പലണ്ടി ഉപഭോഗം ഹൃദയ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് തെളിയിച്ചു. ഇതിൽ അടങ്ങിയിരിക്കുന്ന നിയാസിൻ, കോപ്പർ, മഗ്നീഷ്യം, ഒലീയിക്ക് ആസിഡ്, ആന്റി ഓക്സിഡന്റ് എന്നിവ പല വിധ ഹൃദയ രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു.
ഇതിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം നിങ്ങളുടെ ശരീരത്തിന്റെ ഇൻസുലിൻ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. രക്തസമ്മർദ്ദവും കൊളസ്ട്രോളിന്റെ അളവും മികച്ച രീതിയിൽ നിയന്ത്രിക്കാനുള്ള കഴിവിനൊപ്പം പോഷക – സാന്ദ്രമായ ഭക്ഷണങ്ങളിൽ വിവിധ രോഗപ്രതിരോധ ശേഷി ഗുണങ്ങളും ഉണ്ട്.
എന്നാല്‍ കപ്പലണ്ടി അധികം കഴിച്ചാല്‍ ദോഷം ചെയ്യും എന്നാണ് പറയപ്പെടുന്നത്.
കപ്പലണ്ടി കൂടുതല്‍ കഴിച്ചാല്‍ ലിവിറിനെ കേടു വരുത്തുമെന്നത് തെറ്റിദ്ധാരണ പരത്തുന്ന ഒന്നാണെന്ന് ന്യൂട്രീഷണിസ്റ്റ് പറയുന്നു.എന്നാല്‍ അതേ സമയം അമിതമായി കപ്പലണ്ടി കഴിയ്ക്കുന്നത് ശരീരത്തില്‍ കൊഴുപ്പടിഞ്ഞ് കൂടാന്‍ ഇടയാക്കുന്നു. ഇത് തടി കൂട്ടുകയും ലിവറില്‍ കൊഴുപ്പടിഞ്ഞ് കൂടാന്‍ വഴിയൊരുക്കുകയും ഇതുവഴി നോണ്‍ ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തിന് ഇടവരുത്തുകയും ചെയ്യും. എന്നാല്‍ ഇത് കപ്പലണ്ടി കഴിയ്ക്കുന്നത് കൊണ്ടുമാത്രമല്ല, നമ്മുടെ ആകെയുള്ള ഡയറ്റിനേയും ലൈഫ്സ്റ്റൈലിനേയും ആശ്രയിച്ചിരിയ്ക്കുന്നു.
കപ്പലണ്ടിയില്‍ ധാരാളം ഒമേഗ 6 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആവശ്യത്തിന് ഒമേഗ 3 ഫാററി ആസിഡുകള്‍ ഇല്ലാതെ ശരീരത്തില്‍ എത്തുന്നത് ശീരരത്തില്‍ ഇന്ഫ്ളമേഷന് അഥവാ വീക്കമുണ്ടാകാന്‍ ഇടയാക്കുന്നു. ഇത് പരോക്ഷമായ ലിവര്‍ ആരോഗ്യത്തെ ബാധിയ്ക്കാം. ശരീരത്തിലുണ്ടാകുന്ന വീക്കം കരളിന്റെ ആരോഗ്യത്തെയും ബാധിയ്ക്കുന്ന ഒരു ഘടകം തന്നൊണ്.നിലക്കടല ആരോഗ്യകരം തന്നെയാണ്. ഇത് മിതമായ അളവില്‍ കഴിയ്ക്കുകയെന്നതാണ് പ്രധാനം.