ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം; പിസി ജോർജിനെതിരെ കേസെടുത്തു
Posted On January 11, 2025
0
150 Views

ചാനലിൽ നടത്തിയ വിദ്വേഷ പരാമർശം വിവാദമായതിനെത്തുടർന്ന് പിസി ജോർജിനെതിരെ കേസെടുത്തു. ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. മതസ്പർദ്ധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിലാണ് ഈ നടപടി.
യൂത്ത് ലീഗിന്റെ പരാതിയെത്തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. പിസി ജോർജിൻ്റെ പരാമർശത്തിൽ നേരത്തെ തന്നെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ അഞ്ചാം തീയതിയാണ് ചാനൽ ചർച്ചയിൽ പിസി ജോർജ് വിവാദ പരാമർശം നടത്തിയത്.