സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ യു. പ്രതിഭയടക്കം നാല് പുതുമുഖങ്ങൾ, ആർ.നാസർ ജില്ലാ സെക്രട്ടറിയായി തുടരും
സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ യു പ്രതിഭയടക്കം 4 പുതുമുഖങ്ങൾ. യു. പ്രതിഭ, എംഎൽഎ, എം എസ് അരുൺകുമാർ, മാരാരിക്കുളം ഏരിയ സെക്രട്ടറി രഘുനാഥ്, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ എന്നിവരെ ജില്ലാ കമ്മിറ്റിയിൽ തെരെഞ്ഞെടുത്തു.
ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ച പാനൽ സമ്മേളനത്തിൽ അവതരിപ്പിക്കും. അഞ്ചു പേരെ ഒഴിവാക്കി. എം. സുരേന്ദ്രൻ, ജി വേണുഗോപാൽ, ജലജാ ചന്ദ്രൻ, ശിവദാസൻ എന്നിവരെ ഒഴിവാക്കും. ആർ.നാസർ ജില്ലാ സെക്രട്ടറിയായി തുടരും. സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. വിഭാഗീയത ശക്തമായ ആലപ്പുഴയിൽ സംസ്ഥാന നേതൃത്വത്തിൻ്റെ കർശന നിരീക്ഷണത്തിലാണ് സമ്മേളന നടപടികൾ പുരോഗമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ സമയവും പങ്കെടുക്കുന്ന സമ്മേളനം എന്ന പ്രത്യേകതയും ആലപ്പുഴ ജില്ലാ സമ്മേളനത്തിനുണ്ട്.