ഗ്രീഷ്മയുടെ ശിക്ഷാ വിധി ഇന്നില്ല; വാദം നടക്കും
പാറശാലയില്‍ കാമുകന് ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയ പ്രതി ഗ്രീഷ്മയുടെ ശിക്ഷാ വിധി ഇന്നുണ്ടാവില്ല. ഇന്നു കോടതിയില്‍ ശിക്ഷാവിധിയില്‍ വാദം നടക്കും. ശിക്ഷ പിന്നീടേ വിധിക്കൂ എന്നാണ് റിപ്പോർട്ടുകൾ.
കേസില്‍ ഗ്രീഷ്മയും തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്ന, മൂന്നാം പ്രതി അമ്മാവന് നിര്‍മല കുമാരന് നായരും കുറ്റക്കാരെന്നു നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. തെളിവില്ലാത്തതിനാല്‍ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ കോടതി കുറ്റവിമുക്തയാക്കി.