കുടവയറും അമിത വണ്ണവും നിങ്ങളെ തളർത്തുന്നുണ്ടോ ?ജീരകം കാണിക്കുന്ന മാജിക്
നമ്മുടെ വീടുകളില്‍ ഒരുകാലത്ത് ദാഹശമനിയായി നല്‍കിയിരുന്നത് ജീരക വെള്ളമാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ജീരകം..ജീരകം ഏറെ ഔഷധ ഗുണമുള്ളതായാണ് പരിഗണിക്കപ്പെടുന്നത്. ഭക്ഷണത്തിൽ ജീരകം ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾക്ക് പ്രയോജനപ്പെടും. ജീരകവെള്ളം പതിവായി കുടിയ്ക്കുന്നത് ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
വയറും തടിയുമടക്കം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് ജീരകം സഹായകമാകും. ഇതുമായി ബന്ധപ്പെട്ട പഠനങ്ങളിൽ എട്ട് ആഴ്ചക്കുള്ളിലാണ് ഫലം ലഭിച്ചത്.ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ വിശപ്പ് കുറയ്ക്കാനും ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കാനും സഹായിക്കുന്നു. ജീരക വെള്ളത്തിന് കലോറിയും കുറവാണ്.അമിതഭാരവും പൊണ്ണത്തടിയും ഉള്ളവർ മൂന്ന് മാസത്തേക്ക് ദിവസവും മുന്ന് ഗ്രാം ജീരകപ്പൊടി തൈരിൽ ചേർത്ത് കഴിച്ചാൽ അരക്കെട്ടിലേതടക്കം ശരീരത്തിലെ കൊഴുപ്പിലും ശരീരഭാരത്തിലും ഗണ്യമായ കുറവുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
അമിതഭാരവും അമിത വണ്ണവുമുള്ളവർ പ്രതിദിനം ജീരകം കഴിക്കുന്നത് മൊത്തം കൊളസ്ട്രോളും ചീത്ത കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നി കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജീരകം കഴിക്കുന്നവരിൽ ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ അല്ലെങ്കിൽ നല്ല കൊളസ്ട്രോൾ ഉയർന്ന അളവിൽ ഉണ്ടാകുന്നുമുണ്ട്.
2 പ്രമേഹമുള്ള മുതിർന്നവരിൽ നടത്തിയ പഠനത്തിൽ ജീരക എണ്ണയുടെ ഉപയോഗം ബ്ലഡ് ഷുഗർ കുറച്ചതായി കണ്ടെത്തി. എന്നാൽ, കരീംജീരകം ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിൽ സമ്മിശ്ര ഫലമാണ് ലഭിച്ചത്.
ജീരക എണ്ണ ഇറിറ്റബിൾ ബൗൾ സിൻഡ്രോം ഭേദമാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആഴ്ചത്തെ ഉപയോഗം വയറുവേദന അടക്കം രോഗത്തിന്റെ പല ലക്ഷണങ്ങളിലും പുരോഗതി കണ്ടെത്തി. മലബന്ധം ,ഗ്യാസ്, അസിഡിറ്റി പ്രശ്നമുള്ളവർക്ക് ജീരക വെള്ളവും സഹായകമാകും . മാനസിക സമ്മർദ്ദംമാനസിക സമ്മർദ്ദത്തെ നേരിടാൻ ജീരകത്തിന്റെ ഉപയോഗം ശരീരത്തെ സഹായിക്കുന്നുവെന്നാണ് പറയുന്നത്. ജീരകം ഒരു ആന്റിഓക്സിഡന്റായി പ്രവർത്തിച്ച് സമ്മർദ്ദമുണ്ടാക്കുന്ന ഫലങ്ങളെ ചെറുക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും ജീരക വെള്ളം സഹായിക്കും. നീര്‍ജ്ജലീകരണം തടയാനും മികച്ചതാണ് ജീരകവെളളം. വിളര്‍ച്ച പരിഹരിക്കാന്‍ ജീരകവെള്ളം കുടിയ്ക്കുന്നത് ഉത്തമമാണ്. ഇരുമ്പിന്റെ കുറവ് മൂലമാണ് വിളര്‍ച്ച ഉണ്ടാകുന്നത്. ജീരകത്തില്‍ നമുക്കറിയാം ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും സഹായിക്കും. ജീരകത്തില്‍ അടങ്ങിയിരിയ്ക്കുന്ന പൊട്ടാസ്യം ആണ് ഇതിന് സഹായകമാവുന്നത്.