തിളക്കമാർന്ന ചർമത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും അവക്കാഡോ
അവക്കാഡോ എല്ലാവര്ക്കും അത്രയേറെ ഇഷ്ടമുള്ള പഴമല്ല. വില കൂടിയ പഴമായതിനാലും അതിന്റെ പ്രത്യേക രുചിയും പലപ്പോഴും ആളുകളെ പിന്നോട്ടുവലിക്കുന്ന ഘടകമാണ്. എന്നാല്‍ വളരെയേറെ ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഒന്നാണ് അവക്കാഡോ.
ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അവക്കാഡോയിലെ ഫൈബര്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇതിലുള്ള ഫാറ്റി ആസിഡുകള്‍ ആരോഗ്യത്തെ സംരംക്ഷിക്കും.നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ പ്രമേഹത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. അവക്കാഡോയുടെ ഗ്ലൈസിക് സൂചികയും കുറവാണ്. ഫൈബർ ധാരാളം ഉള്ളതിനാൽ വിശപ്പ് അനുഭവപ്പെടുമ്പോൾ അവക്കാഡോ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ അവക്കാഡോ പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂടാനും സഹായിക്കും. അതുപോലെ പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ അവക്കാഡോ പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. ഓലീക് ആസിഡും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ അവക്കാഡോ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്ന കൊളാജിന്‍ വര്‍ധിപ്പിക്കാന്‍ അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും. ചർമ്മത്തിലെ ജലാംശം നിലനിർത്താനും അവക്കാഡോയ്ക്ക് കഴിയും. അതുകൊണ്ടു തന്നെ ചർമ്മം കൂടുതൽ ചെറുപ്പമായി തോന്നുകയും ചെയ്യും.
ഇവയില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും. വയറില്‍ സ്ഥിരമായ പ്രശനങ്ങളുള്ളവര്‍ക്ക് ഇത് ശീലമാക്കാം. വയറിന്റെ ആരോഗ്യത്തിനും ഇവ വളരെ നല്ലതാണ്.
അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്നങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഗര്‍ഭിണികള്‍ക്ക് കഴിക്കാന്‍ ഉത്തമമായ ഒരു ഭക്ഷണം കൂടിയാണ്. സ്മൂത്തി, ഷേയ്ക്ക്, സലാഡ് എന്നീ രൂപത്തിലാക്കി അവക്കാഡോ കഴിക്കുന്നത് ഗുണം ചെയ്യും. പ്രോട്ടീന്റെ കലവറ കൂടിയാണ് അവക്കാഡോ .