റഷ്യക്ക് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്; പുടിനുമായി ചർച്ചയ്ക്ക് തയാർ, ‘യുദ്ധം ഉടൻ അവസാനിപ്പിക്കണം’
ഉക്രൈനുമായുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. യുദ്ധത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ അധിക നികുതി, തീരുവ ചുമത്തൽ അടക്കമുള്ള സാമ്പത്തിക നിയന്ത്രണ നടപടികളെടുക്കുമെന്ന് ട്രംപ് പറഞ്ഞു. സംഘർഷം അവസാനിപ്പിക്കാൻ പുടിനുമായി ചർച്ച നടത്താൻ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപ് അധികാരമേൽക്കും മുമ്പ് റഷ്യൻ എണ്ണ ഉൽപാദകർക്കും കപ്പലുകൾക്കുമെതിരെ കൂടുതൽ ഉപരോധമേർപ്പെടുത്തിയിരുന്നു. റഷ്യൻ എണ്ണ ഉൽപ്പാദകരായ ഗാസ്പ്രോം നെഫ്റ്റ്, സുർഗുട്ട്നെഫ്റ്റെഗാസ്, റഷ്യൻ എണ്ണ കയറ്റുമതി ചെയ്ത 183 കപ്പലുകൾ എന്നിവയ്ക്കെതിരെയാണ് യുഎസ് ട്രഷറി വകുപ്പ് ഉപരോധം ഏർപ്പെടുത്തിയത്.