ടിക്കറ്റ് എടുക്കാത്തതിനെച്ചൊല്ലി തര്‍ക്കം; ഐലന്‍ഡ് എക്സ്പ്രസില്‍ കത്തിക്കുത്ത്
Posted On January 28, 2025
0
142 Views

കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസില്‍ കത്തിക്കുത്ത്. തൃശൂരിനും ഒല്ലുരിനും ഇടയില്‍ വെച്ചായിരുന്നു സംഭവം. ബംഗളൂരുവില്‍ നിന്നും കായംകുളത്തേക്ക് വന്ന യുവാക്കള്‍ തമ്മിലാണ് കത്തിക്കുത്ത് ഉണ്ടായത്.
ഇവര്‍ ടിക്കറ്റ് എടുത്തത് പാലക്കാട് വരെയാണ്. പരിശോധനയെത്തുടര്‍ന്ന് ടിടിഇ ഇവരില്‍ നിന്നും പിഴ ഈടാക്കി. ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി യുവാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ യുവാക്കളില്‍ ഒരാള്‍ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു.