കേരളത്തിന് സന്തോഷിക്കണം; സന്തോഷ് ട്രോഫി ഫൈനലില്‍ കേരള : ബംഗാള്‍ പോരാട്ടം ഇന്ന്
സന്തോഷ് ട്രോഫി ഫൈനലില്‍ വിജയപ്രതീക്ഷയുമായി കേരളം ഇന്നിറങ്ങുന്നു. കേരളത്തിന്റെ എതിരാളികള്‍ കരുത്തരായ പശ്ചിമബംഗാള്‍ ആണ്. 15-ാം തവണയാണ് കേരളം സന്തോഷ് ട്രോഫിയുടെ ഫൈനലിലെത്തുന്നത്. 7-ാം കിരീടം ലക്ഷ്യമിട്ടാണ് കേരളത്തിന്റെ സ്വന്തം ടീം ഇന്ന് കളിക്കാന്‍ ഇറങ്ങുന്നത്. മത്സരത്തിന്റെ കിക്കോഫ് രാത്രി 8 മണിക്ക് മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍.
കേരളത്തിന്റെ എതിരാളികള്‍ കരുത്തരാണ്. സന്തോഷ് ട്രോഫി ഫൈനലില്‍ 46-ാം തവണയാണ് ബംഗാള്‍ എത്തുന്നത്. ഇതില്‍ തന്നെ 32 പ്രാവശ്യം ബംഗാള്‍ ചാമ്പ്യന്മാരായിരുന്നു. കിരീടപ്രതീക്ഷയില്‍ ബംഗാള്‍ ഒട്ടും പുറകിലല്ല. കരുത്തരായ മണിപ്പൂരിനെ തോല്‍പ്പിച്ചാണ് ബംഗാള്‍ ഫൈനല്‍ ടിക്കറ്റ് എടുത്തിരിക്കുന്നത്. 4-ാം തവണയാണ് കേരളവും ബംഗാളും സന്തോഷ് ട്രോഫി ഫൈനലില്‍ നേര്‍ക്കുനേര്‍ എത്തുന്നത്.
കേരളവും ബംഗാളും അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിനായിരുന്നു വിജയം. 1989ലും 94ലും ബംഗാളിനായിരുന്നു ഫൈനലില്‍ വിജയം. 2018ലെ മത്സരത്തില്‍ ബംഗാളിനെ അവരുടെ സ്വന്തം മൈതാനത്തുവച്ചാണ് കേരളം പെനാല്‍റ്റി ഷൂട്ടില്‍ തോല്‍പ്പിച്ചത്.
കേരളവും വിജയപ്രതീക്ഷയിലാണ്. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയാണ് കേരളം ഇതുവരെയത്തിയത്. സെമിയില്‍ മൂന്നിനെതിരെ 7 ഗോളുള്‍ക്ക് കര്‍ണാടകയെ തോല്പ്പക്കുകയും ചെയ്തു.
ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത ഇല്ല. ടൂര്‍ണമെന്റില്‍ ഇതുവരെ 6 ഗോളുകളാണ് കേരളം വഴങ്ങിയത്. മണിപ്പൂരിനെ എതിരില്ലാത്ത 3 ഗോളിനാണ് ബംഗാള്‍ സെമി ഫൈനലില്‍ തോല്‍പ്പിച്ചാണ്. പ്രതിരോധമാണ് ബംഗാളിന്റെ ശക്തി. കേരളത്തിന്റെതാകട്ടെ മൂര്‍ച്ചയുള്ള അറ്റാക്കിങ്ങും. ഫൈനലില്‍ ശക്തമായ മത്സരമായിരിക്കും കേരളവും ബംഗാളും തമ്മില്‍ നടക്കുക എന്ന് ബംഗാള്‍ പരിശീലകന് രഞ്ജന്‍ ഭട്ടാചാര്യ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിനെതിരെയുള്ള ആദ്യ മത്സരത്തില്‍ ബംഗാള്‍ തോല്‍വി അറിഞ്ഞെങ്കിലും മികച്ച പ്രകടനമായിരുന്നു ബംഗാള്‍ കാഴ്ച്ചവെച്ചത്. ഫൈനലിനായി കേരളവും മഞ്ചേരിയും ആവേശതിമിര്‍പ്പിലാണ്.
Content Highlight: Santosh Trophy: Kerala to face West Bengal in the final clash