എം രാജഗോപാലൻ സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറി
![](https://sarklive.com/wp-content/uploads/2025/02/m-rajagopalan.jpg.webp)
സിപിഐഎം കാസർഗോഡ് ജില്ലാ നേതൃത്വത്തെ ഇനി എം രാജഗോപാലൻ എംഎൽഎ നയിക്കും. കാസർകോട് ജില്ലാ സമ്മേളനം എം രാജഗോപാലനെ ഐകകണ്ഠേന തിരഞ്ഞെടുക്കുകയായിരുന്നു. വർഷങ്ങളായി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗമാണ് രാജഗോപാലൻ.
2016 മുതൽ തൃക്കരിപ്പൂർ എംഎൽഎയാണ് രാജഗോപാലൻ. ചരിത്രത്തിലും ധനതത്വശാസ്ത്രത്തിലും ബിരുദധാരിയാണ്. ബാലസംഘത്തിന്റെ കയ്യൂർ സെൻട്രൽ യൂണിറ്റ് സെക്രട്ടറി, കയ്യൂർ വില്ലേജ് സെക്രട്ടറി, ഹൊസ്ദുർഗ് ഏരിയ സെക്രട്ടറി അഭിവക്ത കണ്ണൂർ ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് ചുമതലകൾ വഹിച്ചിട്ടുണ്ട്.
കേരളാ സോഷ്യലിസ്റ്റ് യുവജന ഫെഡറേഷൻ ഹൊസ്ദുർഗ് ബ്ലോക്ക് കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി, അൺഎയ്ഡഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയിസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന കൈത്തറി കൗൺസിൽ അംഗം, സിഐടിയു ജില്ലാ സെക്രട്ടറി, സിപിഐ എം ബേഡകം ഏരിയാ സെക്രട്ടറി എന്നീ ചുമതലകളും നിർവഹിച്ചിട്ടുണ്ട്.