കോട്ടയം മെഡിക്കല്‍ കോളജിന് കീഴിലുള്ള സ്കൂള്‍ ഓഫ് നഴ്സിങിലെ റാഗിങ്: അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളജിന് കീഴിലുള്ള സ്കൂള്‍ ഓഫ് നഴ്സിങില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. സാമുവല്‍, ജീവ, രാഹുല്‍, റില്‍ഞ്ജിത്ത്, വിവേക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികളെ കോളജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ കോമ്പസ് ഉപയോഗിച്ച് കുത്തി മുറിവേല്‍പ്പിച്ചെന്ന് ഉള്‍പ്പെടെയാണ് പരാതി. സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കി ഉള്‍പ്പെടെ സീനിയേഴ്സ് തങ്ങളോട് ക്രൂരത കാണിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് റാഗിങ്ങിനിരയായ വിദ്യാര്‍ത്ഥികള്‍ നടത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തോളമായി സീനിയേഴ്സ് തങ്ങളെ നിരന്തരം ഉപദ്രവിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
സീനിയേഴ്സിന്റെ ഭീഷണി ഭയന്ന് ഇവര്‍ ആദ്യമൊന്നും ഇത് ആരോടും പറഞ്ഞില്ല. അവസാനം പൊറുതിമുട്ടിയപ്പോഴാണ് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.