‘അമിതവണ്ണം കുറയ്ക്കണം’; മോഹന്‍ലാല്‍, ശ്രേയ ഘോഷാല്‍ ഉള്‍പ്പെടെ പ്രചാരണത്തിന്; 10 പേരെ നാമനിര്‍ദേശം ചെയ്ത് പ്രധാനമന്ത്രി

അമിത വണ്ണത്തിനെതിരായ പോരാട്ടത്തിനുറച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അമിത വണ്ണം കുറയ്ക്കുന്നതിന്റെ പ്രചാരണത്തിനായി നടന് മോഹന്‍ലാല്‍,ഗായിക ശ്രേയ ഘോഷാല്‍, വ്യവസായി ആനന്ദ് മഹീന്ദ്ര, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവരുള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള 10 പേരെ വീതം നാമനിര്‍ദേശം ചെയ്തു. ആരോഗ്യ സംരക്ഷണത്തിന് നടപടികള്‍ സ്വീകരിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തതിന് തൊട്ട് പിന്നാലെയാണിത്.
അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും ഭക്ഷണത്തിലെ എണ്ണ ഉപയോഗം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനുമാണ് നാമനിര്‍ദേശം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ, ഷൂട്ടിങ് ചാംപ്യന്‍ മനു ഭാക്കര്‍, ഭാരോദ്വഹന താരം മീരാഭായ് ചാനു, ഇന്‍ഫോസിസ് സഹസ്ഥാപകനായ നന്ദന് നിലേകനി, നടന് ആര് മാധവന്, ഗായിക ശ്രേയ ഘോഷാല്‍, എംപി സുധാമൂര്‍ത്തി എന്നിവരാണ് അദ്ദേഹം നാമനിര്‍ദേശം ചെയ്ത മറ്റ് വ്യക്തികള്‍.