രഞ്ജി ട്രോഫി ഫൈനൽ:വിദർഭക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡിനായി കേരളം പൊരുതുന്നു
Posted On February 28, 2025
0
109 Views
രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറിയ കേരളം നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡിനായി പൊരുതുന്നു. വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടിയായി മൂന്നാം ദിനം 334 ന് 7 എന്ന നിലയിലാണ്.
98 റൺസെടുത്ത സച്ചിൻ ബേബി പുറത്തായി. ഒന്നാം ഇന്നിംഗ്സ് ലീഡിനായി ഇനിയും 45 റൺസ് വേണ്ട കേരളത്തിന്റെ പ്രതീക്ഷ ജലജ സക്സേനയിലാണ്. 26 റൺസുമായി ജലജ സക്സേനയും, അഞ്ച് റൺസുമായി ഈഡൻ ആപ്പിൾ ടോമുമാണ് ക്രീസിൽ.
Trending Now
An anthem forged in fire!👑🔥
October 29, 2025













