ജുവലറി ജീവനക്കാരെ ഭീഷണിപ്പെടുത്തി 95ശതമാനം ഇളവില്‍ സ്വര്‍ണം വാങ്ങി; ഡിജിപി സുധേഷ് കുമാറിനെതിരെ അന്വേഷണം
ജുവലറി ജീവനക്കാരെ ഭീഷണിപ്പെടുത്തി 95ശതമാനം ഇളവിൽ സ്വർണമാല വാങ്ങിയെന്ന പരാതിയിൽ ഡി ജി പി സുധേഷ് കുമാറിനെതിരെ അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പിന്റെ ശിപാർശ. മുഖ്യമന്ത്രി നാട്ടിലെത്തിയാൽ ഉടൻ തന്നെ ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടേക്കും.
മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നുണ്ടായ ഇത്തരത്തിലുള്ള ഇടപാടുകൾ സേനക്ക് മൊത്തത്തിൽ കളങ്കമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ അന്വേഷണം അനിവാര്യമെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്. പരാതിക്കൊപ്പം നൽകിയ ബില്ലും മറ്റ് രേഖകളും പരിശോധിച്ചാണ് നടപടിക്ക് ശിപാർശ. സ്വർണമാലക്ക് തുച്ഛമായ തുകമാത്രമാണ് ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ നല്ഡകിയതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. പ്രാഥമിക അന്വേഷണം പൂർത്തിയായാൽ ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്യും.
തിരുവനന്തപുരം നഗരത്തിലെ ജുവലറിയിൽ നിന്ന് സുധേഷ് കുമാർ നേരിട്ടെത്തി ഏഴ് പവന്റെ മാല വാങ്ങിയെന്നാണ് പരാതി. ബില്ല് ചെയ്യുന്പോൾ തന്നെ 95 ശതമാനം ഇളവ് ആവശ്യപ്പെട്ടു. ജീവക്കാർ അൻപത് ശത്മാനം ഇളവ് നൽകിയിട്ടും സുധേഷ് കുമാർ തൃപ്തനായില്ല. അടുത്ത ദിവസം വീണ്ടും ജുവലറിയിലെത്തി വീണ്ടും ജീവനക്കാരുമായി ബഹളം വെച്ചു. തുടർന്ന ഉടമ ഇടപെട്ടാണ് 95 ശതമാനം ഇളവ് നേടിയത്. അധികമായി നൽകിയ ഡിസ്കൗണ്ട് ബില്ലിൽ രേഖപ്പെടുത്തി നൽകുകയും ചെയ്തു.
Content Highlight: More allegations against DGP Sudesh Kumar IPS. Threatened jewellery owner