പിഎം കിസാന്‍ സമ്മാൻ നിധി യോജന: കേരളത്തില്‍ തുക കൈപ്പറ്റിയ 30,416 പേർ അര്‍ഹരല്ലെന്ന് കണ്ടെത്തല്‍, തിരിച്ചടയ്ക്കാന്‍ നിര്‍ദ്ദേശം
സംസ്ഥാനത്ത് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന വഴി സഹായം കൈപ്പറ്റിയവരില്‍ 30,416 പേര് അനര്‍ഹരെന്ന് കണ്ടെത്തല്‍. കേരളത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി 5,600 കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു കൈമാറിയിട്ടുണ്ട്. ആറായിരം രൂപ വീതം വര്‍ഷത്തില്‍ മൂന്ന് തവണയാണ് തുക നല്‍കിയിട്ടുള്ളത്.
തുക കൈപ്പറ്റിയവരില്‍ 21,018 പേര് ആദായനികുതി അടയ്ക്കുന്നവരാണ്. ഇവരില്‍ നിന്നും പണം തിരികെ വാങ്ങി നല്‍കണമെന്ന് കേന്ദ്ര ധനമന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. 31 കോടി രൂപയില്‍ 4.90 കോടി മാത്രമാണ് ഇതുവരെ തിരിച്ചുകിട്ടിയത്. 37.2 ലക്ഷം പേരാണ് സംസ്ഥാനത്ത് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്.
അര്‍ഹതയില്ലാത്തവര്‍ പണം തിരിച്ചു നല്‍കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നല്‍കാത്തവര്‍ക്ക് എതിരെ നടപടി എടുക്കുമെന്നും ഭാവിയില്‍ മറ്റ് ആനുകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്നും കേന്ദ്ര കൃഷിമന്ത്രാലയം സംസ്ഥാനത്തിന് അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു. അര്‍ഹതിയല്ലാത്ത ആളുകളില്‍ നിന്ന് പണം തിരിച്ചുപിടിക്കുന്നതിനായി ഫീല്‍ഡ് ലെവല്‍ ഓഫീസര്‍മാര്‍ നടപടി ആരംഭിച്ചതായി കൃഷിവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
Content Highlight: PM Kisan Samman Nidhi: 30,416 ineligible people in Kerala demanded to payback the amount received.