റഷ്യ – യുക്രൈൻ സമാധാന ചർച്ച ബുധനാഴ്ച; തുർക്കിയിൽ വെച്ച്

റഷ്യ – യുക്രൈൻ സമാധാന ചർച്ച ബുധനാഴ്ച തുർക്കിയിൽ നടക്കുമെന്ന് പറയുകയാണ് യുക്രൈൻ പ്രസിഡൻ്റ് വോളോഡിമിർ സെലൻസ്കി . ഇസ്താംബൂളിൽ ചർച്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏഴ് ആഴ്ചകൾക്കു ശേഷമാണ് യുക്രൈയ്നും റഷ്യയും തമ്മിൽ വീണ്ടും ചർച്ചയ്ക്ക് വഴിതെളിയുന്നത്. 50 ദിവസത്തിനുള്ളിൽ വെടിനിർത്തൽ നടപ്പാക്കാൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൽ നിന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനു മേൽ സമ്മർദം ശക്തമാകുന്നതിനിടെയാണ് പുതിയ ചർച്ച.
യുക്രേനിയൻ സുരക്ഷാ കൗൺസിൽ തലവൻ റുസ്തം ഉമെറോവുമായി താൻ ചർച്ച നടത്തിയെന്ന് സെലെൻസ്കി പറഞ്ഞു. ബുധനാഴ്ച നടക്കുന്ന ചർച്ചയുടെ തയ്യാറെടുപ്പുകൾ വിലയിരുത്തി, കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. സംഘർഷം ശക്തമാകുന്നതിനിടെയാണ് സമാധാന നീക്കങ്ങളിലേക്ക് രാജ്യങ്ങൾ കടക്കുന്നത്.