പാകിസ്ഥാനെ തുരത്തിയോടിച്ച കാർഗിൽ യുദ്ധം: ഇസ്രായേൽ കൂടെ നിന്നപ്പോൾ ബാക്കി പണി നടത്തിയത് ഇന്ത്യൻ നേവി

ഇന്ന് കാർഗിൽ യുദ്ധ വിജയത്തിന്റെ ഓർമ പുതുക്കിക്കൊണ്ട് രാജ്യം വിജയ് ദിവസ് ആചരിക്കുകയാണ്. കാർഗിലിൽ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തിയോടിച്ച്. ഇന്ത്യൻ സൈന്യം ചരിത്രവിജയം നേടിയിട്ട് 26 വർഷം തികയുന്നു. എന്നാലും കാർഗിൽ വിജയദിവസത്തിന്റെ 26 ആം വർഷത്തിലും നമ്മുടെ അതിർത്തി മേഖലകൾ ശാന്തമല്ലെന്ന് തന്നെയാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്.
അന്ന് 1999 ജൂലൈ 26 നാണ്, ഇന്ത്യൻ സൈന്യത്തെയും സർക്കാർ സംവിധാനങ്ങളെയും വെല്ലുവിളിച്ച് വന്ന പാക് നുഴഞ്ഞുകയറ്റക്കാരെ കാർഗിലിൽ നിന്ന് ഇന്ത്യൻ സൈന്യം തുരത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്റർ ഉയരത്തിൽ, തണുത്തുറഞ്ഞ കൊടും മഞ്ഞിൽ ഇന്ത്യയുടെ സൈനിക കരുത്ത് പാകിസ്താന് തിരിച്ചറിഞ്ഞ യുദ്ധമായിരുന്നു കാര്ഗില്.

പ്രകൃതി തന്നെ ശത്രുവായി മാറുന്ന ഒരു സ്ഥലമാണ് കാർഗിൽ. പെട്ടെന്ന് ഒരു സൈന്യത്തിന് ജയിച്ചു കയറാൻ പയറ്റിയ യുദ്ധഭൂമി അല്ല കാർഗിൽ എന്നത്. മലകളും കൂറ്റൻ പാറക്കെട്ടുകളും, കടുത്ത മഞ്ഞുവീഴ്ചയും ഉള്ള അവിടെ ശക്തിയേക്കാൾ പ്രാധാന്യം തന്ത്രങ്ങൾക്കാണ്.
മഞ്ഞു കാലത്തു നിലവിലുള്ള കരാറനുസരിച് ഇന്ത്യൻ സൈന്യം പിൻവാങ്ങിയ സമയം നോക്കി വളരെ തന്ത്ര പ്രധാനമായ സ്ഥലങ്ങൾ പാകിസ്ഥാൻ കീഴടക്കുകയും അവിടെ ശക്തമായ സൈനിക – ആയുധ വിന്യാസം നടത്തുകയും ചെയ്തു. റഡാറുകളിൽ പതിയാത്ത അതിശക്തമായ ബങ്കറുകളും ഒളിത്താവളങ്ങളും പണി കഴിപ്പിച്ചു. മഞ്ഞു കാലം കഴിഞ്ഞു ഇന്ത്യ ഇതെല്ലം അറിഞ്ഞപ്പോളേക്കും ഏറെ വൈകിപ്പോയിരുന്നു.
മുകളിൽ ഇരിക്കുന്ന ശത്രുവിനെ താഴെ നിന്ന് നേരിടാൻ ഇന്ത്യൻ സൈന്യം വളരെ ബുദ്ധിമുട്ടിയിരുന്നു. 6 ഇന്ത്യൻ സൈനികന് ഒരു പാക് സൈനികൻ എന്ന നിലക്ക് അവിടെ ജീവനുകൾ നഷ്ട്ടപ്പെട്ടു തുടങ്ങി. ഇന്ത്യക്ക് കനത്ത തിരിച്ചടിയായിരുന്നു ഇത്.
ശക്തമായ പാകിസ്ഥാൻ ബങ്കറുകൾ ഭേദിക്കാൻ ഇന്ത്യൻ വ്യോമ സേനയുടെ മിഗ് വിമാനങ്ങൾക്ക് കഴിയാതെ വന്നു. കാരണം 18000 അടി ഉയരത്തിൽ ഇരിക്കുന്ന ശത്രുവിനെ ആക്രമിക്കാൻ മിഗ് വിമാനങ്ങൾ പറക്കേണ്ടത് 20000 അടിക്കും മുകളിൽ ആയിരുന്നു. അത്രയും ഉയരത്തിൽ പറക്കുമ്പോൾ വിമാനത്തിന്റെ കൃത്യതയും ക്ഷമതയും 30% വരെ കുറയും. കൂടാതെ മിസൈലുകൾ ലക്ഷ്യത്തിൽ എത്തിക്കാൻ സാധിക്കാതെ വന്നതും ഇന്ത്യൻ സൈന്യത്തെ കുഴപ്പത്തിലാക്കി.
എഞ്ചിൻ ക്ഷമതയിൽ കാര്യമായ കുറവ് വന്ന സമയത് ഇന്ത്യൻ മിഗ് വിമാനങ്ങളെ പാകിസ്ഥാൻ സ്റ്റിംഗർ മിസൈലുകൾ ആക്രമിക്കാനും തുടങ്ങി. ശത്രുവിന്റെ പൊസിഷൻ മനസ്സിലാക്കാൻ ഇന്ത്യ ഉപയോഗിക്കുന്ന കാൻബറ വിമാനങ്ങൾ പാകിസ്ഥാൻ വെടി വച്ചിട്ടു. ഇന്ത്യയുടെ ആയുധ ശേഖരത്തിൽ കുറവ് വരാൻ തുടങ്ങി.

അമേരിക്ക പാകിസ്താന് രഹസ്യമായി സഹായം നൽകിയിരുന്നത് കൊണ്ട് ഇന്ത്യയുടെ ആയുധത്തിനായുള്ള ഓർഡറുകൾ പല രാജ്യങ്ങളും സമയത്തിന് കൊടുത്തുമില്ല. ശത്രുവിനെ ലൊക്കേറ് ചെയ്യാൻ സാധിക്കാതെ വന്ന ഇന്ത്യൻ സൈന്യം ആ സാങ്കേതികവിദ്യക്കു വേണ്ടി അമേരിക്കയുടെ GPS സാറ്റലൈറ്റ് സേവനം ആവശ്യപ്പെട്ടു. എന്നാൽ അമേരിക്ക അതും നിരസിച്ചു.
ആ സമയത്താണ് കാർഗിലിൽ യുദ്ധമുഖത്തേക്ക് ഇസ്രായേൽ കടന്നു വരുന്നത്. ഇസ്രായേലിൽ ഭരണമാറ്റം നടക്കുമ്പോളാണ് കാർഗിൽ യുദ്ധം ഉണ്ടാകുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി വാജ്പേയിയുടെ സഹായ ആവശ്യം എത്തുന്നത് ചുമതല ഒഴിഞഞ പോകുന്ന എരിയാൽ ഷാരോണിന്റെ അടുത്താണ്.
ഇന്ത്യയെ സഹായിക്കാൻ പാടില്ല എന്ന് ഇസ്രയേലിനെ അമേരിക്ക വിലക്കിയിരുന്നു. എന്നാൽ ലോകത്തെ തന്നെ ഞെട്ടിച്ചു കൊണ്ട് അമേരിക്കയുടെ വിലക്കിനെ മറികടന്നുകൊണ്ട് ഇന്ത്യക്ക് വേണ്ട ആയുധങ്ങൾ ഇസ്രായേൽ അതിവേഗത്തിൽ എത്തിക്കുന്നു. സൈന്യത്തിന് വേണ്ട മോർട്ടാർ അമ്യുനേഷൻ ആയിരുന്നു ഇന്ത്യ ഓർഡർ ചെയ്തിരുന്നത്. എന്നാൽ വാജ്പേയിയുടെ ആവശ്യപ്രകാരം ഇസ്രയേലിന്റെ മിലിട്ടറി ഉപഗ്രഹങ്ങൾ, പാകിസ്ഥാൻ സൈന്യത്തിന്റെ പൊസിഷൻസ് കൃത്യമായി തന്നെ ഇന്ത്യൻ ആർമ്മിക്ക് എത്തിക്കാൻ തുടങ്ങി. അതും അമേരിക്കയുടെ GPS നേ ക്കാളും മികച്ച രീതിയിൽ.
ഇന്ത്യൻ മിസൈലുകളെ മാറ്റിക്കൊണ്ട് ഇസ്രയേലിന്റെ പുതിയ ലേസർ ഗൈഡഡ് മിസൈലുകൾ ഇന്ത്യൻ എയർഫോഴ്സിന് കൈമാറി. മിഗ് വിമാനങ്ങളെ പിൻവലിച്ചു കൊണ്ട് ഇന്ത്യ സൂപ്പർ ഫൈറ്റർ യുദ്ധവിമാനമായ മിറാജ് 2000 രംഗത്തിറക്കി. കാർഗിലിലെ പാകിസ്ഥാൻ ബങ്കറുകൾ തകർത്തു തരിപ്പണമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ലേസർ മിസൈലുകൾ പാകിസ്ഥാൻ ബങ്കറുകളെ ചാരമാക്കി മാറ്റി.
അതേപോലെ ദൃശ്യങ്ങൾ പകർത്താൻ ഇന്ത്യയുടെ കാൻബറ വിമാനങ്ങൾക്ക് സാധിക്കാതെ വന്നത് കൊണ്ട് ഇസ്രയേലിന്റെ ആളില്ലാ റഡാർ വിമാനങ്ങൾ ആ പണി ഏറ്റെടുത്തു. പാകിസ്ഥാൻ സ്റ്റിംഗറുകളെ കബളിപ്പിച്ചു കൊണ്ട്, അവരുടെ സൈനിക നീക്കങ്ങൾ എല്ലാം ഇന്ത്യൻ സൈന്യത്തിന് അയച്ചു കൊടുത്തു. അങ്ങനെ കാർഗിലിൽ ഇന്ത്യ മേൽക്കൈ നേടി.
എന്നാൽ ഈ യുദ്ധത്തിന് അവസാനം കുറിച്ചത് അറബിക്കടലിൽ ഉണ്ടായിരുന്ന ഇന്ത്യൻ നാവിക സേനയാണ്. പാകിസ്ഥാന്റെ പ്രധാന ചരക്കു നീക്കങ്ങളും ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയും 85 % കറാച്ചി തുറമുഖം വഴി ആയിരുന്നു. ആ തുറമുഖം പ്രവർത്തനം നിർത്തിയാൽ ഇന്ധനം ഇല്ലാതെ പാകിസ്ഥാനും നിശ്ചലമാകും.
കാർഗിൽ യുദ്ധം ആരംഭിച്ചപ്പോൾ തന്നെ ഇന്ത്യൻ നേവിയുടെ ഈസ്റ്റേൺ കമ്മാണ്ടിൽ ഉള്ള കപ്പലുകൾ അറബിക്കടലിലേക്ക് നീങ്ങാൻ അഡ്മിറൽ സുശീൽ കുമാർ ഓർഡർ നൽകിയിരുന്നു. ഇസ്രായേൽ സഹായത്തോടെ ഇന്ത്യൻ സൈന്യം മലനിരകളിൽ പിടിമുറുക്കിയപ്പോൾ, ഇന്ത്യൻ നേവിയുടെ 30 കപ്പലുകൾ പാകിസ്താന്റെ കറാച്ചി തുറമുഖത്തു നിന്ന് വെറും 13 നോട്ടിക്കൽ മൈൽ അകലെ ഒരു ഉപരോധം തീർത്തിരുന്നു.
എണ്ണയുടെ കാര്യത്തിൽ പാകിസ്ഥാന്റെ പ്രധാന ആശ്രയം ഗൾഫ് മേഖലയിലെ സുഹൃദ് രാജ്യങ്ങൾ ആയിരുന്നു. പാക്കിസ്ഥാന്റെ ആ കപ്പൽ ചാലാണ് ഇന്ത്യൻ നേവി അടച്ചു കളഞ്ഞത്.
എല്ലാ ഭാഗത്തു നിന്നും തിരിച്ചടി കിട്ടാൻ തുടങ്ങിയ പാകിസ്ഥാൻ അന്നും യുദ്ധം ഉടമ്പടികളോടെ അവസാനിപ്പിക്കാൻ അമേരിക്കക്കു മേൽ സമ്മർദ്ദം ചെലുത്തി. അമേരിക്കൻ പ്രസിഡണ്ട് ബിൽ ക്ലിന്റൺ ഇന്ത്യൻ പ്രധാനമന്ത്രി വാജ്പേയിയേയും പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും ഉടനെ ചർച്ചക്ക് വിളിച്ചു. നവാസ് ഷെരീഫ് ഉടനെ തന്നെ അമേരിക്കയിൽ ചർച്ചക്കായി എത്തിച്ചേർന്നു. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പയീ ആ ചർച്ച നിരാകരിച്ചു. അത് മാത്രമല്ല നവാസ് ഷെരീഫ് പാകിസ്ഥാൻ ജനറലിന് ഇന്ത്യൻ അതിർത്തി കടന്നു മുന്നേറാൻ നിർദേശം കൊടുക്കുന്ന ഒരു ഓഡിയോ ടേപ്പ് പുറത്തു വിടുകയും ചെയ്തു. അതോടെ ലോകരാജ്യങ്ങൾക്ക് മുന്നിൽ പാകിസ്ഥാൻ നാണം കേടുകയും ചെയ്തു.
പിന്നീട് ഒരിക്കൽ നവാസ് ഷെരീഫ് മാധ്യമങ്ങളോട് സംസാരിക്കവെ തുറന്നു സമ്മതിച്ച ഒരു കാര്യമാണ്, ഇന്ത്യൻ നേവി പാക്കിസ്ഥാന്റെ സപ്ലൈ ചെയിൻ മുറിച്ച സമയത്തു പാകിസ്ഥാന്റെ കൈവശം 6 ദിവസത്തെക്കുള്ള എണ്ണ മാത്രമാണ് ഉണ്ടായിരുന്നത് എന്ന്.
യുദ്ധമുഖത്തു നിന്ന് പാകിസ്ഥാൻ തോറ്റ് പിന്മാറാൻ കാരണമായത് ഇസ്രാഈലിന്റെ തക്ക സമയത്തെ സഹായവും ഇന്ത്യൻ നാവിക സേനയുടെ നിർണായക നീക്കവുമാണ്. അന്ന് നമുക്ക് ഇല്ലാതിരുന്ന gps സാങ്കേതിക വിദ്യ ഇപ്പോൾ നമുക്കുണ്ട്. അമേരിക്കയുടെ സഹായമില്ലാതെ തന്നെ isro അത് നേടിയെടുത്തു. ഇപ്പോൾ പാകിസ്ഥാൻറെയും ചൈനയുടെയും തന്ത്രപ്രധാനമായ അതിർത്തി മേഖല അടക്കമുള്ള ഭാഗങ്ങൾ വളരെ അടുത്ത് നിന്ന് തന്നെ നമുക്ക് കാണാൻ സാധിക്കും.
പൊതുവെ ശാന്തനും സൗമ്യനുമായിരുന്ന അടൽ ബിഹാരി വാജ്പേയി എന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ നിശ്ചയ ദാർഢ്യവും ഓർമ്മപ്പെടുത്തുന്ന ഒന്നാണ് ഇന്ന് നമ്മൾ ആഘോഷിക്കുന്ന വിജയ് ദിവസ്.