ഗോവിന്ദച്ചാമി ജയിൽ ചാടിയതല്ല, ചാടിച്ചതാണ്: വി എസിന്റെ ജനപ്രീതി മറച്ച് വെക്കാൻ സിപിഎം നടത്തിയ നാടകമെന്ന് പി വി അൻവർ

കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിപ്പോയ ഗോവിന്ദച്ചാമിക്ക് മറ്റുള്ളവരുടെ സഹായമില്ലാതെ, ആ ജയിലിൽ നിന്നും ചാടാൻ പറ്റില്ലെന്ന് പറയുകയാണ് നിലമ്പൂർ മുന്‍ എംഎല്‍എ പി.വി. അന്‍വർ. വെറുതെ പറയുകയല്ല, പ്രത്യേകം തയ്യാറാക്കിയ ഒരു ഡെമോ ഉപയോഗിച്ചാണ് അദ്ദേഹം ഇത് തെളിയിക്കുന്നത്.
ഒന്നര ഇഞ്ച് കനമുള്ള ജയിൽ കമ്പി ഹാക്സൊ ബ്ലേഡ് കൊണ്ട് മുറിക്കാൻ കഴിയില്ല എന്നും പ്ലാസ്റ്റിക് ബാരലുകൾക്ക് മുകളിലുടെ ജയിൽ ചാടി എന്നത് ഒരിക്കലും വിശ്വസിക്കാൻ പാടില്ലെന്നും അന്‍വർ പറയുന്നു. വിട വാങ്ങിയ സഖാവ് വി എസ് അച്യുതാനന്ദൻറെ ജനപ്രീതി മറച്ചുവയ്ക്കാനും. ആ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനും പാർട്ടി നടത്തിയ ഒരു ആസൂത്രിത ശ്രമമാണ് ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടമെന്നും അന്‍വർ ആരോപിച്ചു.
രാത്രി ഒന്നര മണിക്ക് ജയിലിന്റെ കോമ്പൗണ്ടിൽ നിന്നും നാഷണൽ ഹൈവേയിൽ എത്തിയ ഗോവിന്ദച്ചാമി നേരം വെളുക്കുന്നതിനു മുമ്പ് ഏതെങ്കിലും അന്യസംസ്ഥാന ലോറിയിൽ കയറി രക്ഷപ്പെടാത്തതും ചോദ്യമാണ്. ജയിൽ ചാടിയ സ്ഥലത്ത് നിന്നും അരമണിക്കൂർ റെയിൽപാളം വഴി നടന്നാൽ റെയിൽവേ സ്റ്റേഷനിലും എത്തിച്ചേരാം. അവിടെ നിന്നും ഏതെങ്കിലും ട്രേയിൽ കയറി പോകാനായിരിക്കും സാധാരണ രീതിയിൽ ഇയാൾ ശ്രമിക്കുക. കാരണം വര്‍ഷങ്ങളോളം ട്രെയിനിൽ സഞ്ചരിച്ച് കവർച്ച നടത്തിയ ആളാണ് ഗോവിന്ദച്ചാമിയെന്നും അൻവർ പറയുന്നു.
എന്നാൽ ഗോവിന്ദച്ചാമിക്ക് അകത്ത് നിന്നും പുറത്തുനിന്നും സഹായം ലഭിച്ചിട്ടില്ല, നാല് സഹതടവുകാർക്ക് ഇയാൾ കൈയിൽ ചാടുന്ന കാര്യം അറിയാമെന്നുമാണ് പോലീസ് പറയുന്നത്.
പോലീസിന്റെ ഈ വാദത്തെ പൊളിച്ച് കാണിക്കാൻ, പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള മഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു അദ്ദേഹം ഡെമോ നടത്തിയത്. തന്റെ പാർട്ടിയിലുള്ള ഒരു പ്രവർത്തകനെ സെന്‍ട്രല്‍ ജയില്‍ മതിലിന് സമാനമായ ഉയരമുള്ള വലിയ ഒരു മതിലിന് മുകളിലേക്ക് കോണിയുപയോഗിച്ച് കയറ്റി വിട്ടു. ഇതിനു ശേഷമാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം അസാധ്യമാണെന്ന് ഓരോ കാരണങ്ങളും എടുത്ത് പറഞ്ഞ് കൊണ്ട് അന്‍വർ വിവരിച്ചത്.
ഗോവിന്ദച്ചാമി പരസഹായത്തോടെയായിരുന്നു ജയില്‍ ചാട്ടം നടത്തിയത് എന്ന് സമർത്ഥിക്കാനായിരുന്നു അന്‍വറിന്റെ ഈ ഡെമോ പ്രകടനം. പി വി അൻവറിനെ ഒരുമാതിരി ആളുകൾ എല്ലാം ട്രോളിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ പുള്ളിക്കാരൻ കാണിക്കുന്ന ഈ ഡെമോ ജയിൽ ചാട്ടത്തിൽ അധികാരികൾക്ക് ഉത്തരം പറയാൻ ഉണ്ടാകുമോ?
മൂന്ന് വീപ്പകൾ അടുക്കി വെച്ച് അതിന്റെ മുകളിലേക്ക് ഒറ്റക്കയുള്ള ഒരാൾ ചാടി കേറുന്നത് തന്നെ നടക്കാത്ത കാര്യമാണ്. കിണറ്റിലേക്ക് എടുത്ത് ചാടുന്നത് പോലെയല്ല മുകളിലേക്ക് ചാടുന്നത്.
അൻവർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കിന് വെച്ച ഈ പോസ്റ്റിൽ പലരും പറയുന്നത്, ഗോവിന്ദച്ചാമി ഗേറ്റ് തുറന്ന് തന്നെയാകും പുറത്തേക്ക് പോയതെന്നാണ്. അത് മാത്രമല്ല, സിപിഎമ്മിന്റെ പിന്തുണയുള്ള വമ്പൻ ക്രിമിനൽ സംഘം കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ട്. അവർ രാത്രി പുറത്തിറങ്ങി രാവിലെ തിരിച്ചെത്തുന്നതാണ് അവിടുത്തെ രീതി. അതുകൊണ്ടു കൂടിയാകാം കോവിന്ദച്ചാമി ജയിൽ ചാടിയെന്ന വിവരം നേരത്തെ പുറത്ത് വരാതിരുന്നത്. ഈ വിഐപി ക്രിമിനലുകൾ തിരിച്ച് ജയിലിൽ കേറിയതിന് ശേഷമാണ് ഗോവിന്ദച്ചാമിയുടെ വിവരം പുറത്ത് വിട്ടതെന്നും പറയുന്നുണ്ട്.
പി വി അൻവർ പറയുന്നത്, ഈ ജയിൽ ചാട്ടം സഖാവ് വി.എസ്സിനെ വിസ്മൃതിയിൽ തള്ളാനുള്ള ഒന്നാം നമ്പർ ഗൂഢാലോചന തന്നെ ആണെന്നാണ്. എന്നാൽ ഇതൊക്കെ സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാകുമെന്നും സഖാവ് വി എസ് വിസ്മൃതിയിലാവും എന്ന് പകൽക്കിനാവ് കാണുന്നവർ എത്ര വിഡ്ഢികളാണെന്നും അൻവർ ചോദിക്കുന്നുണ്ട്.