വേടനെതിരെ യുവഡോക്ടറുടെ പരാതിയിൽ ബലാൽസംഗത്തിന് കേസെടുത്തു; ഇത് ചിലരുടെ ആസൂത്രിതമായ നീക്കമെന്ന് വേടൻ

റാപ്പര്‍ വേടനെതിരെ ഇപ്പോൾ ഒരു ബലാത്സംഗ കേസ് വന്നിട്ടുണ്ട്. ഒരു യുവ ഡോക്ടർ നൽകിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. തനിക്ക് വേടൻ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന പരാതിയിലാണ് കേസെടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇന്നലെ രാത്രിയാണ് കേസെടുത്തത്.
താൻ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും, അങ്ങനെ ആ സൗഹൃദം വളർന്ന ശേഷം, കോഴിക്കോട്ടെ ഫ്ളാറ്റില്‍ വെച്ച് വേടന് ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറുടെ മൊഴി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പിന്നീട് പലയിടത്തും വെച്ച് വേടന് പീഡിപ്പിച്ചുവെന്നും യുവതി മൊഴി നല്കി. പിന്നീട് 2023 ലാണ് വേടന് തന്നെ ഒഴിവാക്കിയതെന്നും യുവതി പറയുന്നു. താൻ ടോക്സിക് ആണ്, സെൽഫിഷ് ആണ് എന്നൊക്കെ ആരോപിച്ചാണ് വേടന് ഒഴിവാക്കിയതെന്നാണ് ഡോക്ടറുടെ മൊഴി.
ഇപ്പോൾ ഈ സംഭവത്തിൽ പ്രതികരണവുമായി വേടൻ എത്തിയിട്ടുണ്ട്. തന്നെ ഏതുവിധേനയും അപകീര്‍ത്തിപ്പെടുത്തുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് പുതിയ പരാതിയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും ആണ് വേടന് പ്രതികരിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഒട്ടും വൈകാതെ നൽകും. ഉടന്‍ തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും വേടൻ പ്രതികരിച്ചു. തന്നെ പലരും ചേർന്ന് വേട്ടയാടുകയാണ്. അക്കൂട്ടരുടെ ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും വേടന് കൂട്ടിച്ചേർത്തു.
യുവ ഡോക്ടറുടെ പരാതിയില്‍ വേടനെതിരെ ഇന്നലെ രാത്രിയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്കി തന്നെ പലയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തില്‍ നിന്നും വേടന് പിന്മാറിയെന്നുമാണ് യുവ ഡോക്ടര്‍ മൊഴി നല്‍കിയത്.
നേരത്തെ ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടിച്ചതിലും, പുലിപ്പല്ല് കൈവശം വെച്ചതിനും വേടനെതിരെ കേസ് എടുത്തിരുന്നു. കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു കഴുത്തില്‍ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് ലോക്കറ്റുമായി ബന്ധപ്പെട്ട് വനംവകുപ്പ് വേടനെതിരെ കേസെടുത്തത്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പുകളായിരുന്നു അന്ന് വേടനെതിരെ വനംവകുപ്പ് ചുമത്തിയത്. പിന്നാലെ വേടനെ വനംവകുപ്പ് അറസ്റ്റ് ചെയ്യുകയും ഉണ്ടായിരുന്നു.
ഇപ്പോൾ ഐപിസി 376 (2) (n) വകുപ്പനുസരിച്ച് ഒരേ സ്ത്രീയെ ഒന്നിലേറെ തവണ, ബലാൽസംഗം ചെയ്തെന്ന കേസ് ആണ് വേടനെതിരെ എടുത്തിരിക്കുന്നത്. 2021 ആഗസ്റ്റ് മുതൽ 2023 മാർച്ച് മാസം വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് വേടൻ പീഡിപ്പിച്ചു എന്നാണ് പരാതി. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനം. എന്നാൽ തുടർച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് വേടൻ പിൻമാറി. വേടൻ്റെ പിൻമാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നത് എന്നും യുവതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
ഉഭയ സമ്മത പ്രകാരമുള്ള, അതായത് രണ്ടുപേരുടെയും ഇഷ്ടത്തോടെയുള്ള ലൈംഗിക ഇടപാടുകളില്‍ സുപ്രീംകോടതിയുടെ പല വിധികളും നില നിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വേടന് ഇനി നടത്തുന്ന നിയമ പോരാട്ടം നിര്‍ണ്ണായകമായി മാറും. ഇപ്പോൾ ഗുരുതര ആരോപണങ്ങളാണ് വേടനെതിരെ ഉയര്‍ന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ പോലീസ് കൂടുതൽ അന്വേഷണം നടത്തി സംഭവത്തിൽ വ്യക്തത വരുത്താൻ ആകും ശ്രമിക്കുക.