വേടനെതിരെ ബലാൽസംഗ കേസ്: പരാതിക്കാരിക്കെതിരെ രൂക്ഷ സൈബർ ആക്രമണം
Posted On July 31, 2025
0
201 Views
റാപ്പര് വേടനെതിരായ ലൈംഗികാതിക്രമക്കേസ് നൽകിയതിന് പിന്നാലെ പരാതിക്കാരിക്കെതിരെ അതിരൂക്ഷ സൈബര് ആക്രമണം നടക്കുകയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷക. പലരും യുവതിയുടെ വീട്ടില് അതിക്രമിച്ചു കയറുന്നു. സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അഭിഭാഷക പറയുന്നു.
കടുത്ത മാനസിക സമ്മര്ദ്ദത്തിലൂടെയാണ് പരാതിക്കാരി കടന്നുപോകുന്നതെന്നും അഭിഭാഷക പറഞ്ഞു. വേടന്റെ പാട്ടിനോ രാഷ്ട്രീയത്തിനോ എതിരെയല്ല പരാതി നല്കിയത്. വ്യക്തിപരമായി നേരിട്ട ദുരനുഭവത്തിലാണ് പരാതിയെന്നും, അവരുടെ സ്വകാര്യതയെ മാനിക്കണമെന്നും അഭിഭാഷക വ്യക്തമാക്കി













