സംസ്ഥാനത്ത് തക്കാളിപ്പനി; കുട്ടികളില്‍ രോഗസാധ്യത കൂടുതല്‍
സംസ്ഥാനത്ത് കുട്ടികളില്‍ തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തനംത്തിട്ട ജില്ലയിലാണ് രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികളിലാണ് രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും മുതിര്‍ന്നവരിലും ഇത് കാണാറുണ്ട്. സ്രവങ്ങളിലൂടെയും പനി പകരാറുണ്ട്.
കയ്യിലും കാലിലും വായിലും ചുവന്ന തിണര്‍പ്പുകള്‍, ചെറിയ പനി, ക്ഷീണം തുടങ്ങിയവയാണ് തക്കാളിപ്പനിയുടെ ലക്ഷണങ്ങള്‍. കൂടാതെ വായ്ക്കുള്ളില്‍ വരുന്ന കുമിളകള്‍ ചിലപ്പോള്‍ പൊട്ടുകയും ചെയ്യും. അതിനാല്‍ കുട്ടികള്‍ ഭക്ഷണം കഴിക്കുന്നത് കുറവായിരിക്കും. എന്നാല്‍ തക്കാളി പനി വന്നാല്‍ ഭക്ഷണം കൂടുതലായി കഴിക്കേണ്ട സാഹചര്യമാണ് ഉള്ളത്.
ഹാന്‍ഡ്, ഫൂട്ട് ആന്‍ഡ് മൗത്ത് ഡിസീസ് എന്നാണ് ഈ രോഗത്തിന് പറയുന്നതെങ്കിലും തക്കാളി പോലെ ചുവന്ന് തിണര്‍ത്ത് വരുന്നതിനാലാണ് തക്കാളി പനി എന്ന് അറിയപ്പെടുന്നു. ഒന്ന് രണ്ട് ആഴ്ചകള്‍ മാത്രമേ ഇവ നീണ്ടുനില്ക്കു. പിന്നീട് വരാനുള്ള സാദ്ധ്യതയും കുറവാണ്. ശുചിത്വം പാലിക്കുക, ധാരാളം വെള്ളം കുടിക്കുക, തുമ്മല്‍ ഉണ്ടെങ്കില്‍ മാസ്ക് ഉപയോഗിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
Content Highlight: Hand, foot & mouth disease among kids on rise in Kerala