മൂന്നാമതും ഇടത് ഭരണത്തിന് കാരണമാകാൻ ”വി എസ് തരംഗം”; വി എസിൻറെ മകൻ അരുൺകുമാർ മത്സരിച്ചേക്കും, മുകേഷും യു. പ്രതിഭയും പുറത്താകും??

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ ഇലക്ഷനിൽ വിജയിച്ച് ഹാട്രിക്ക് അടിക്കാൻ ഒരുങ്ങുകയാണ് ഇടത് മുന്നണി. ഇലക്ഷനിൽ നിർണ്ണായകമായി മാറിയേക്കാവുന്ന ഒന്നാണ് ‘വിഎസ് തരംഗം’. ജീവിച്ചിരുന്ന വി എസ്സിന് ഉണ്ടായിരുന്ന പ്രഭാവം മരണശേഷവും നിലനിൽക്കുന്നു എന്ന തിരിച്ചറിവിൽ വി എസ് എന്ന രണ്ടക്ഷരം ഇത്തവണയും തെരഞ്ഞെടുപ്പിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തും.
ആലപ്പുഴയിലെ മണ്ഡലങ്ങളില്‍ ഒന്നില്‍ വി.എസ.് അച്യുതാനന്ദന്റെ മകന് വി.എ. അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതും പരിഗണനയിൽ ഉണ്ടെന്നാണ് സൂചനകൾ. വി.എസ്. അനുകൂലികളെ ചേര്‍ത്ത് നിര്‍ത്താനും ഇതു വഴി കഴിയുമെന്നാണ് സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. വിഎസിന്റെ ജനപ്രീതിയില്‍ ഊന്നിക്കൊണ്ടുള്ള, പ്രചാരണങ്ങളോടെ, നഷ്ടപ്പെട്ട പല സീറ്റുകളും വീണ്ടെടുക്കാൻ കഴിയുമെന്നാണ് പാർട്ടിയിലെ ചിലരുടെ അഭിപ്രായം.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍, ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ‘വിജയ സാധ്യത’ മാത്രം നോക്കികൊണ്ട് രണ്ടു ടേം പൂര്‍ത്തിയാക്കിയ സിറ്റിങ് എം.എല്‍.എമാര്‍ക്കും മത്സരിക്കാൻ ഇളവ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയിലെ സീറ്റുകൾ നിലനിർത്താൻ മിക്ക സിറ്റിങ് എം.എല്‍.എമാര്‍ക്കും മത്സരിക്കാന്‍ അവസരം കിട്ടിയേക്കും.
അങ്ങനെ വന്നാൽ കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും വര്‍ക്കലയില്‍ വി.എസ.് ജോയിയും വാമനപുരത്ത് ഡി.കെ. മുരളിയും കാട്ടക്കടയില്‍ ഐ.ബി. സതീഷും പാറശ്ശാലയില്‍ സി.കെ. ഹരീന്ദ്രനും നെയ്യാറ്റിന്‍കരയില്‍ ആന്‍സലനും വീണ്ടും മത്സരിക്കും. ആറന്മുളയില് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ഇളവ് നല്‍കുന്നതും പരിഗണനയിലുണ്ട്.
കഴിഞ്ഞ ഇലക്ഷനിൽ വ്യക്തിപരമായ മികവില്‍ ജയിച്ച് കയറി എം.എല്‍.എ ആയവരുടെ പട്ടികയും തയാറാക്കുന്നുണ്ട്. ഇതിലുള്ള എല്ലാവര്ക്കും മത്സരിക്കാന്‍ അവസരമൊരുക്കും എന്നാണ് സൂചനകൾ. രണ്ട് ടേം പുര്‍ത്തിയാക്കിയ ഇനിയും മത്സരിക്കേണ്ടവര്‍ എന്നു കരുതുന്ന എല്ലാവര്ക്കും, അവരുടെ മണ്ഡലത്തില്‍ സജീവമായി നിന്ന് പ്രവര്‍ത്തിക്കണമെന്ന സന്ദേശം സി.പി.എം നല്‍കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ അടക്കം ഈ എം.എല്‍.എമാരെ മുന്നില്‍ നിര്‍ത്തിയാകും സി.പി.എം പ്രചരണം നടത്തുന്നത്.
എന്നാൽ കണ്ണൂരിൽ പിണറായി വിജയൻ ഒഴികെ ബാക്കിയാർക്കും രണ്ടു ടേമിൽ ഇളവ് കിട്ടില്ല. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയില്ല. പാര്‍ട്ടിയുടെ കോട്ടകളില്‍ നിന്നുള്ള എം.എല്‍.എമാര്‍ക്കു രണ്ടു ടേം ഇളവ് നല്‍കില്ല. മുന്‍മന്ത്രി കെ.കെ. ശൈലജ, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എന്നിവര്‍ക്കു വീണ്ടും മത്സരിക്കാന്‍ അവസരമുണ്ടാകില്ലെന്നാണു സൂചന. ആലപ്പുഴയിലെ മണ്ഡലങ്ങളില്‍ ഒന്നില്‍ വി.എസ.് അച്യുതാനന്ദന്റെ മകന് വി.എ. അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതും പരിഗണനയിലുണ്ട്.
വി.എസിനോട് പാർട്ടി അനീതി കാട്ടിയെന്ന ചർച്ചകളെ ഇല്ലാതാക്കാനും, ഒപ്പം വി.എസ്. അനുകൂലികളെ ചേർത്ത് നിർത്താനും ഇതുവഴി സാധിക്കുമെന്നാണ് സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പുകൾ കഴിയുന്നതോടെ സ്ഥാനാർത്ഥികളുടെ കൂടുതൽ വ്യക്തമായ ഒരു ലിസ്റ്റ് തന്നെ ലഭിക്കും. മൂനാം ഭരണം കിട്ടുമെന്ന് ചില സർവേ ഫലങ്ങളും സൂചിപ്പിക്കുന്നത്, പാർട്ടി അനുയായികളുടെ ഇടയിൽ ഉണ്ടാക്കിയ ആവേശവും ചെറുതല്ല.