ട്രെയിനില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം; യാത്രക്കാരുടെ മൊഴിയെടുക്കും

ആലപ്പുഴ – ധന്‍ബാദ് എക്സ്പ്രസ് ട്രെയിനിലെ ശുചിമുറിയിലെ ചവറ്റുകൊട്ടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ട്രെയിനിന്റെ സീറ്റില്‍ രക്തക്കറ കണ്ടെത്തി. ട്രെയിനിലെ എസ് 4 കോച്ചിലെ സീറ്റിലാണ് രക്തക്കറ കണ്ടെത്തിയത്. രക്തക്കറ കുഞ്ഞിന്റേതാണോ എന്ന് അറിയാൻ പരിശോധന നടത്തും.
ഇതിന്റെ ഭാഗമായി എസ് 4, എസ് 3 കോച്ചുകളിലെ യാത്രക്കാരടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു തുടങ്ങി. എസ് 3 കോച്ചിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ രണ്ടു കോച്ചുകളിലെയും മുഴുവന്‍ യാത്രക്കാരുടെയും മൊഴിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം.