കോഴിക്കോട് 3 മാസം പ്രായമായ കുഞ്ഞിന് അമീബിക് മസ്തിഷ്ക ജ്വരം
Posted On August 17, 2025
0
7 Views

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം. മൂന്നുമാസം പ്രായമായ കുഞ്ഞിനാണ് രോഗം ബാധിച്ചത്. 13 ദിവസമായി കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തുടരുകയാണ്. വീട്ടിലെ കിണറ്റിലെ വെള്ളത്തില്‍ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് സംശയം.
അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ മെഡിക്കല്‍ കോളജിലെത്തിച്ചത്. അമീബിക് മസ്തിഷ്കജ്വരമെന്ന സംശയം തോന്നുകയും പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.