മദ്യപിച്ച് വാഹനമോടിച്ച ഫാദർ നോബിളിനെ പൊലീസ് പിടിച്ചു, മദ്യം കഴിക്കാറില്ലെന്ന് ഫാദർ; വയറ്റിലെ വെള്ളം കർത്താവ് വീഞ്ഞ് ആക്കി മാറ്റിയെന്ന് പരിഹാസം

സിറോ മലബാര്‍ സഭയിലെ വൈദികനും മാനന്തവാടി രൂപതാ മുന്‍ പിആര്‍ഒയുമായ ഫാദര്‍ നോബിള്‍ തോമസ് പാറയ്ക്കലിനെ മദ്യപിച്ച് വണ്ടി ഓടിച്ചതിന് പോലീസ് പിടികൂടി. പലപ്പോളും കത്തോലിക്ക സഭക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ, യാതൊരു ഉളുപ്പുമില്ലാതെ, എതിരാളികള്‍ക്കെതിരെ എന്തും വിളിച്ച് പറഞ്ഞ്, ആക്രമിക്കുന്ന വ്യക്തിയാണിദ്ദേഹം. അങ്ങനെയുള്ള സന്മാര്ഗിയായ വൈദികനെയാണ് അടിച്ച് ഫിറ്റായി കാറോടിച്ച് വരുമ്പോൾ പോലീസ് പിടികൂടിയത്.
രാജ്യത്തെ നിയമപ്രകാരം ഡ്രൈവിങ്ങ് നടത്തുന്ന വ്യക്തിയുടെ 100 മില്ലി ലിറ്റര്‍ രക്തത്തില്‍ 30എംജി ആല്‍ക്കഹോളിൽ കൂടുതൽ കണ്ടാൽ പൊലീസിന് കേസെടുക്കാം. ഫാദര്‍ നോബിള്‍ പാറയ്ക്കലിന്റെ രക്തത്തില്‍ 173 എംജി മദ്യത്തിന്റെ അംശം ഉണ്ടായിരുന്നുവെന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് അനുവദനീയമായ അളവിനേക്കാള്‍ ആറിരട്ടിയിലധികം മദ്യം ഇദ്ദേഹത്തിന്റെ രക്തത്തിലുണ്ടെന്നാണ് പോലീസ് ആല്‍ക്കോ മീറ്റര്‍ ഉപയോഗിച്ച് കണ്ടെത്തിയത്. കഴിഞ്ഞ മാസം 11 ന് അര്‍ദ്ധരാത്രിയിലാണ് 37 കാരനായ ഫാ നോബിളിനെ വയനാട്- തിരുനെല്ലി പോലീസ് പിടിച്ചത്.
എന്നാല്‍, പോലീസ് കേസ് എടുത്തത് സത്യമാണെങ്കിലും താന്‍ മദ്യപിച്ചിരുന്നില്ലാ എന്നാണ് ഫാദര്‍ നോബിള്‍ പാറയ്ക്കലിന്റെ വാദം. തന്റെ പേരിലും വിലാസത്തിലും പ്രചരിക്കുന്ന എഫ്ഐആറിലെ ആക്ഷേപവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഫേസ്ബുക്കിലെ പോസ്റ്റില്‍ ഫാദര്‍ പറഞ്ഞു. ആക്ഷേപത്തില്‍ സൂചിപ്പിക്കുന്ന മദ്യപാനമെന്ന ദുശ്ശീലം തനിക്കില്ലെന്ന് ഫാദര്‍ പറയുന്നുണ്ട്. എന്നാൽ ഈ എഫ്ഐആര്‍ വ്യാജമാണെന്നല്ല അതിന് അര്‍ഥമെന്ന വിചിത്രമായ വാദവും അദ്ദേഹം പറയുന്നുണ്ട്. എഫ്ഐആറിനെ കുറിച്ച് പരസ്യ വിശദീകരണം നല്‍കുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടെന്നും പോസ്റ്റില്‍ പറയുന്നു.
മദ്യപാനത്തിനും മയക്കുമരുന്ന് ഉപയോഗത്തിനും എതിരെ കത്തോലിക്കാ സഭ ശക്തമായ നിലപാടുകള്‍ ആണ് സ്വീകരിക്കുന്നത്. അവരുടെ വൈദികന് തന്നെ ഇത്തരം ഒരു കേസില്‍ ഉള്‍പ്പെട്ടിരിക്കുമ്പോൾ എന്താണ് നടപടി എടുക്കുന്നതെന്ന് കണ്ടറിയണം. കാരണം നോബിളച്ചൻ സഭക്ക് അത്രയേറെ വേണ്ടപ്പെട്ട ആളാണ്.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയതുമായി ബന്ധപ്പെട്ട്, കയ്യല്ല തലയായിരുന്നു വെട്ടി മാറ്റേണ്ടതെന്ന് ലേഖനമെഴുതിയ ആളാണ് ഫാദര്‍ നോബിള്‍. സഭയോട് വിയോജിച്ച മാനന്തവാടി രൂപതയിലെ അധ്യാപികയായിരുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ അപവാദപ്രചാരണം നടത്തിയതിന് നോബിളിനെ ഒന്നാം പ്രതിയാക്കി 2019 ഓഗസ്റ്റില്‍ പൊലീസ് കേസെടുത്തിരുന്നു. മാനന്തവാടി രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സി.ഇ.ഒ. കൂടിയാണ് ആണ് ഫാ.നോബിള്‍ തോമസ് പാറയ്ക്കല്‍
മദ്യപാനത്തിനും മയക്കുമരുന്ന് ഉപയോഗത്തിനും എതിരെ നിലകൊള്ളുന്ന കത്തോലിക്കാ സഭയുടെ ഒരു വൈദികന് തന്നെ ഇത്തരം ഒരു കേസില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. തൻ മദ്യപിക്കാറില്ലാ എന്നാണ് ഫാദർ നോബിളും പറയുന്നത്. പണ്ട് കാനായിലെ കല്യാണത്തിന്, യേശു ക്രിസ്തു വെള്ളം വീഞ്ഞാക്കി മാറ്റിയ കഥ നമ്മളെല്ലാം കേട്ടിട്ടുണ്ട്. അതെ പോലെ വിശുദ്ധനായ ഫാദറിന്റെ വയറ്റിൽ കിടന്ന വെറും വെള്ളവും കർത്താവ് വീഞ്ഞാക്കി മാറ്റിക്കാണുമെന്ന് വിശ്വസിക്കുകയാണ് അടിയുറച്ച സഭാ വിശ്വാസികൾ.