കെഎസ്ആര്‍ടിസി പണിമുടക്ക് ശക്തം; വലഞ്ഞ് ജനങ്ങള്‍
KSRTC യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് ഇന്നലെ അര്‍ധരാത്രി മുതല്‍ തുടങ്ങി. ടി ഡി എസ്, ബി എം എസ് യൂണിയനുകള്‍ക്ക് പുറമെ എ ഐ യു ടി സി യുവിന്റെ പരോക്ഷ പിന്തുണ ഉള്ളതിനാല്‍ സംസ്ഥാനത്ത് നിരവധി സര്‍വ്വീസുകള്‍ ആണ് മുടങ്ങിയത്. മുന്നറിയിപ്പില്ലാതെ തുടങ്ങിയ പണിമുടക്കൾ പ്രതിസന്ധിയിലായത് കെ എസ് ആർ ടി യെ ആശ്രയിക്കുന്ന സാധാരണക്കാരാണ്.
ശമ്പള വിതരണം വൈകിയ വിഷയത്തിൽയൂണിയനും സര്‍ക്കാറും തമ്മിൽ നടത്തിയ ചര്‍ച്ച പരാജയപെട്ടതിനെ തുടര്‍ന്നാണ് സംഘടനകള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. പ്രതിപക്ഷ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കില്‍ ഭരണാനുകൂല സംഘടന സി ഐ ടി യു പങ്കെടുക്കുന്നില്ല.
ഈ മാസം 10ന് ശമ്പളം നല്‍കാമെന്നാണ് വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ സര്‍ക്കാർ മുന്നോട്ടു വച്ചത്. എന്നാല്‍ ഈ എന്നാല്‍ 10ന് ശമ്പളം കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് പ്രതിപക്ഷ സംഘടനകള്‍ വ്യതീരുമാനത്തോട് പ്രതിപക്ഷ സംഘടനകൾ യോജിച്ചില്ല. ഗതാഗത മന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ വാക്ക് പാലിച്ചില്ലെന്ന് യൂണിയനുകള്‍ ആരോപിച്ചു.
തെക്കന്‍ ജില്ലകളിലെയും മലയോര മേഖലകളിലെയും യാത്രക്കാരെ വലിയരീതിയിലാണ് പണിമുടക്ക് ബാധിച്ചത്.. ദീര്‍ഘദൂര സര്‍വ്വീസുകളടക്കം ഒട്ടേറെ സര്‍വ്വീസുകളാണ് മുടങ്ങിയത്.
Indictive KSRTC strike, people in struggle