സെന്‍സെക്സ് 400 പോയിന്റ് മുന്നേറി; രൂപയ്ക്ക് 14 പൈസയുടെ നേട്ടം

ഓഹരിവിപണിയില്‍ ഇന്നും മുന്നേറ്റമുണ്ടായി. ബിഎസ്ഇ സെന്‍സെക്സ് 400 പോയിന്റ് ആണ് കേറിയത്. നിലവില്‍ 82,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ് സെന്‍സെക്സ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. നിലവില്‍ 25000ന് മുകളിലാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്.
പ്രധാനമായി ഐടി, ഫാര്‍മ, ഹെല്‍ത്ത്, ലൈഫ് ഇന്‍ഷുറന്‍സ് സെക്ടറുകളാണ് മുന്നേറ്റം കാഴ്ച വെയ്ക്കുന്നത്. 18 ശതമാനം ജിഎസ്ടിയില്‍ നിന്ന് ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങുന്നവരെ ഒഴിവാക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഹെല്‍ത്ത്, ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കരുത്തായി മാറിയത്. ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയത്തെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് മന്ത്രിതല സംഘത്തിന്റെ ശുപാര്‍ശ. ഇത് ജിഎസ്ടി സമിതി അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി ലൈഫ്, ഐസിഐസിഐ ലൊംബാര്‍ഡ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എന്നിവയാണ് വിപണിയില്‍ മുന്നേറ്റം കാഴ്ചവെയ്ക്കുന്നത്.