തൃക്കാക്കര പ്രചാരണച്ചൂടിലേക്ക് ; ബി ജെ പി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ഇന്ന് കോര്‍ കമ്മിറ്റി
തൃക്കാക്കര നിയോജക മണ്ഡലത്തില്‍ ഇരു മുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ചൂടുപിടിച്ച പ്രചാരണത്തിന് കളമൊരുങ്ങി. വോട്ടുറപ്പിക്കാനുള്ള നീക്കം ശക്തമാക്കി സ്ഥാനാര്‍ഥികളും നടന്നതോടെ ഇരു മുന്നണികളും പ്രചരണ പരിപാടികള്‍ ശക്തമാക്കി. എറണാകുളം ലിസി ശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. ജോ ജോസഫിനെ ഇന്നലെയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യപാപിച്ചത്. വരുന്ന തിങ്കളാഴ്ച ജോ ജോസഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു നൂറു ശതമാനം വിജയ പ്രതീക്ഷയുണ്ടെന്ന് ജോ. ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇരു മുന്നണികളും ശക്തമായി മുന്നോട്ടു പോകുമ്പോള്‍ ഇനി അറിയാനുള്ളത് ബിജെപി സ്ഥാനാര്‍ഥി ആരാകുമെന്നാണ്. ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന ചേരും. കോഴിക്കോട് നടക്കുന്ന യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനു പുറമേ , തിരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ ക്രമീകരിക്കണമെന്നും, പ്രചാരണത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചര്‍ച്ചയാകും.
തിരഞ്ഞെടുപ്പ് പ്രചാരണം മുന്‍നിര്‍ത്തി യു ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് എന്‍എസ്എസ് നേതൃത്വത്തെ കാണാന്‍ പെരുന്നയിലേക്ക് യാത്ര തിരിച്ചു. തന്റെ മണ്ഡലത്തിലെ പ്രചരണപരിപാടിയിലും ഉമ തോമസ് സജീവ പ്രവര്‍ത്തനം തുടരുകയാണ്.
Content Highlight: Thrikkakkara campaign heats up.Today core committee will decide the BJP candidate