10 വർഷത്തെ കോൺഗ്രസ്സിൻറെ കാത്തിരിപ്പ് തകർത്ത രാഹുൽ മാങ്കൂട്ടത്തിൽ; സ്ത്രീകളെ കാമക്കണ്ണുകളോടെ മാത്രം കണ്ടവൻറെ അനിവാര്യമായ പതനം

രാഹുൽ മാങ്കൂട്ടത്തിലിനു പകരം യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷന്‍ ആരാകും എന്ന കാര്യത്തിൽ സാധാരണ പോലെ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം രൂക്ഷമാണ്. പല മുതിർന്ന നേതാക്കളും പേരുകൾ നിർദേശിക്കുന്നത് കൊണ്ടുതന്നെ ഒരു തീരുമാനത്തിലേക്കെത്താൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു രാഹുലിനു പിന്നിൽ രണ്ടാമതായ വൈസ് പ്രസിഡന്റ് അബിൻ വർക്കിയാണു സ്വാഭാവികമായും ഇപ്പോൾ ഈ സ്ഥാനത്തേക്കു വരേണ്ടതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാൽ സംസ്ഥാന കമ്മിറ്റി ഗ്രൂപ്പില്‍ ഉള്‍പ്പെടെ അബിന്‍ വര്‍ക്കിക്ക് എതിരായി പോസ്റ്റുകൾ വരുന്നുണ്ട്. ഇത്തരം പോസ്റ്റുകള്‍ക്ക് പിന്നില്‍ രാഹുല്‍ അനുകൂലികള്‍ ആണ്.
ബിനു ചുള്ളിയിലിനെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള ശ്രമം നടത്തുന്നത് കെ.സി വേണുഗോപാലാണ്. എന്നാൽ സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഭാരവാഹികളായവരുടെ തലപ്പത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ആളായ ബിനു ചുള്ളിയിലിനെ നിയമിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം പറയുന്നു.
ഉമ്മൻചാണ്ടി ഗ്രൂപ്പിന്റെ പിന്തുണയുള്ളത് കെ.എം അഭിജിത്തിനാണ്. എന്നാൽ അതിനെതിരെയും എതിർപ്പുകൾ ശക്തമാണ്. തര്‍ക്കം ശക്തമായതോടെ ജെ.എസ് അഖിലിൻറെ അടക്കമുള്ള പേരുകളും ചിലർ നിര്‍ദ്ദേശിക്കുന്നുണ്ട്. അതിനിടെ ഒരു വനിതയെ സംസ്ഥാന അധ്യക്ഷയാക്കി ഇപ്പോഴുള്ള നാണക്കേട് പരിഹരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ കഴിഞ്ഞ ദിവസം കോഴികളുമായി മഹിളാ മോര്‍ച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനെതിരേ പരാതി വന്നിട്ടുണ്ട്. പ്രതിഷേധത്തിനായി കൊണ്ടുവന്ന കോഴി ചത്തതിനെ തുടര്‍ന്നാണ് മൃഗസംരക്ഷണ വകുപ്പിനും അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിനും പരാതി ലഭിച്ചത്. പാലക്കാട് എംഎല്‍എ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് കോഴി ചത്തത്. ഇതേത്തുടര്‍ന്ന് ഹരിദാസ് മച്ചിങ്ങലാണ് പരാതി നല്‍കിയത്.
മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായപ്പോള്‍ പോലീസിനു നേരെ ഈ കോഴിയെ എടുത്ത് എറിഞ്ഞിരുന്നു. അതോടെ കോഴി ചത്തുവെന്നാണ് പരാതി. പ്രതിഷേധത്തിനിടെ പൊരിവെയിലത്ത് എംഎല്‍എ ഓഫീസ് ബോര്‍ഡില്‍ പ്രവര്‍ത്തകര്‍ കോഴികളെ കെട്ടിത്തൂക്കിയിരുന്നു. ചിലയിടത്ത് കോഴി ബിരിയാണി ഉണ്ടാക്കിയും രാഹുലിതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
ഇവിടുത്തെ പ്രധാന വിഷയം ഒരു വലിയ യുവജന സംഘടനയുടെ പ്രസിഡന്റ്, ഒരു നിയമസഭാ സാമാജികൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഒരാൾ കുറേക്കൂടി ജാഗ്രത പുലർത്തണമായിരുന്നു എന്നതാണ്. അത് രാഹുൽ ചെയ്തിട്ടില്ല. അധികാരങ്ങളും സ്ഥാനങ്ങളും കിട്ടുന്തോറും അയാളുടെ അഹങ്കാരവും വർധിച്ചിരുന്നു. എന്ത് ചെയ്താലും ആരും ഒന്നും ചോദിക്കില്ലെന്ന മനോഭാവമാണ് അയാൾക്കുണ്ടായിരുന്നത്. അതാണ് ഹൂ കെയെർസ്.. ഐ ഡോണ്ട് കെയർ എന്നീ വാക്കുകളിലൂടെ പുറത്ത് വരുന്നത്.
ഈ വിഷയത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ വന്നു നിൽക്കുമ്പോളും അയാൾ അത് കാണിക്കുന്നുണ്ട്. രാഹുലിന്റെ വഴി വിട്ട പോക്കിനെ കുറിച്ചും സ്ത്രീകളുമായി അടുക്കാൻ കാണിക്കുന്ന ആക്രാന്തത്തിന്റെ കാര്യവും എല്ലാം ഉയർന്ന നേതാക്കൾ അറിഞ്ഞിട്ടുണ്ടാകും. എന്നാൽ അവരോടും രാഹുൽ ഇതേ മനോഭാവം തന്നെയാണ് പ്രകടിപ്പിച്ചത് എന്നാണ് മനസ്സിലാക്കേണ്ടത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഏറെ പ്രതീക്ഷകൾ കോൺഗ്രസിന് ഉണ്ടായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ അടക്കം പലരും ഉന്നത സ്ഥാനങ്ങളിൽ എത്തുകയും ചെയ്തേനെ. എന്നാൽ സ്ത്രീകളെ കളിപ്പാട്ടമായി കാണുന്ന, അല്ലെങ്കിൽ ലൈംഗിക ദാഹം തീർക്കാനുള്ള യന്ത്രങ്ങൾ മാത്രമായി കാണുന്ന ഒരു പ്രമുഖ നേതാവ് ആ സ്വപ്നങ്ങൾ എല്ലാം തല്ലിത്തകർത്തിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കഴിഞ്ഞ ദിവസങ്ങളിലെ മുഖഭാവം ശ്രദ്ധിച്ചാൽ അറിയാം. പത്ത് വർഷത്തെ കാത്തിരിപ്പ് നിഷ്ഫലമായി പോകുന്നതിന്റെ ആ നിരാശ നിങ്ങൾക്ക് അവിടെ കാണാനാകും.