KCL – ജയം തുടരാൻ കൊച്ചി; ആദ്യ ജയത്തിനായി ആലപ്പി

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ ജയം തുടരാൻ കൊച്ചി ബ്ലൂ ടൈഗേഴ്സ് ഇന്ന് കളത്തിൽ ഇറങ്ങും. ഉച്ചയ്ക്ക് 2:30ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആലപ്പി റിപ്പിൾസാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ അദാനി ട്രിവാൻഡ്രം റോയൽസിനെ മുട്ടുകുത്തിച്ചുകൊണ്ടാണ് കൊച്ചി തങ്ങളുടെ രണ്ടാം മത്സരത്തിന് തയ്യാറെടുക്കുന്നത്.
എന്നാൽ, തൃശൂരിനോട് പരാജയപ്പെട്ടാണ് ആലപ്പി വരുന്നത്. ഏഴ് വിക്കറ്റ് നഷ്ടത്തിൽ ആലപ്പിക്ക് നേടാനായത് 151 റൺസ് ആയിരുന്നു. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ അസറുദീനും, 30 റൺസ് നേടിയ ശ്രീരൂപ് എം.പിയ്ക്ക് മാത്രമാണ് ആലപ്പിക്കായി അന്ന് തിളങ്ങാനായത്. പോയിന്റ് പട്ടികയിൽ കൊച്ചി ഒന്നാം സ്ഥാനത്തും, ആലപ്പി റിപ്പിൾസ് അവസാന സ്ഥാനത്തുമാണ്.