പുതിയ ന്യൂനമർദത്തിന് സാധ്യത; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും
Posted On August 25, 2025
0
9 Views

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡീഷ- പശ്ചിമ ബംഗാൾ തീരത്തിനു സമീപത്തായി പുതിയ ന്യുനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകും. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഓഗസ്റ്റ് 26,27, 28 തീയതികളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അതേസമയം ഇന്ന് എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.