തേനും പാലും കൊടുത്ത കൊണ്ടൊരു വധശിക്ഷ
ജീവിച്ചിരിക്കുമ്പോൾ തന്നെ ചെറുപ്രാണികളും പുഴുക്കളും സ്വന്തം ശരീരത്തെ ഭക്ഷിക്കുന്നത് കാണുന്ന അവസ്ഥ

വിവിധങ്ങളായ വധ ശിക്ഷകൾ കുറിച്ച നമുക്കറിയാം എന്നാൽ ഭയാനകമായ വധ ശിക്ഷ ഏതാണ് എന്ന് ചോദിച്ചാല്‍ അത് ഒരു പക്ഷെ സ്കാഫിസം ആയിരിക്കും .ജീവിച്ചിരിക്കുമ്ബോള്‍ തന്നെ ചെറുപ്രാണികളും പുഴുക്കളും സ്വന്തം ശരീരത്തെ ഭക്ഷിച്ച് പതിനഞ്ചോളം ദിവസം നരകയാതന അനുഭവിച്ച ശേഷം ജീവൻ നഷ്ടപ്പെടുത്തുന്ന ഒരു മരണം ഇതാണ് സ്കാഫിസം
പുരാതന പേർഷ്യയിലെ നിലനിന്ന ഒരു വധശിക്ഷാ രീതിയാണ് സ്കാഫിസം. ആദ്യത്തെ പേർഷ്യൻ (ഇറാനിയൻ) സാമ്രാജ്യമായിരുന്നു അക്കീമെനിഡ് സാമ്രാജ്യം. ബിസി 550-ല്‍ മഹാനായ സൈറസായിരുന്നു ഈ സാമ്രാജ്യം സ്ഥാപിച്ചത്. പേർഷ്യയിലെ രാജാക്കന്മാർ ഒന്നിലധികം വംശീയ വിഭാഗങ്ങളും രാജ്യങ്ങളും അടങ്ങുന്ന സങ്കീർണ്ണമായ സാമ്രാജ്യമാണ് ഭരിച്ചിരുന്നത്. ഒരു വലിയ സാമ്രാജ്യം എന്ന നിലയില്‍ ചിട്ടയായ ഭരണ നിർവഹണത്തിനും , രാജാക്കന്മാർക്ക് ഭരണം ഉറപ്പിക്കാനും ഭരണാധികാരികള്‍ ഉപയോഗിച്ചിരുന്ന പ്രധാന ആയുധമായിരുന്നു ഭയം. പ്രജകളുടെ ഉള്ളില്‍ ഭയം നിറയ്ക്കാൻ വണ്ടി പല മാർഗ്ഗങ്ങളും ഉപയോഗിച്ചിരുന്നു, അതില്‍ പ്രധാനമായിരുന്നു സ്കാഫിസം.
രാജാവിനെതിരെ പ്രവർത്തിക്കുന്നവർ അല്ലെങ്കില്‍ രാജാവിനെ അപ്രിയമായവരെ ശിക്ഷിച്ചിരുന്നു രീതിയായിരുന്നു സ്കാഫിസം. ഇരയെ പൂർണ്ണ നഗ്നനാക്കി ഒരു വഞ്ചിയില്‍ കിടത്തുന്നു. ശേഷം ഇരയുടെ തലയും രണ്ടു കൈയും കാലും മാത്രം പുറത്താകുന്ന രീതിയില്‍ മറ്റൊരു ചെറു വഞ്ചിയോ തടി കഷണമോ കൊണ്ട് മൂടുന്നു. നല്ലപോലെ സൂര്യ പ്രകാശം മുഖത്തും തലയിലും കൈയിലും കാലിലും പതിക്കുന്ന രീതിയിലാണ് ഇത് ചെയുക. രണ്ടു വഞ്ചികളും ഇളകിമാറാതിരിക്കാൻ വേണ്ടി പ്രതേകം കയറുകള്‍ കൊണ്ട് ചുറ്റും വരിഞ്ഞു മുറുക്കുന്നു. ശിക്ഷയുടെ അടുത്ത പടിയെന്നോണം, ഇരയെ കൊണ്ട് വയറു നിറയെ പാലും തേനും കുടിപ്പിക്കുന്നു.
ഇരയ്ക്ക് വയറിളക്കം ഉണ്ടാകുന്നത് വരെ ഇങ്ങനെ പാലും തേനും കൊണ്ടുകൊണ്ടേയിരിക്കും. അതോടെ ഭദ്രമായി അടച്ചു ഉറപ്പിച്ച വഞ്ചിയുടെ ഒരു വശത്ത് മനുഷ്യ വിസർജ്ജ്യം കൊണ്ട് നിറയുന്നു. ഇവിടെ അവസാനിക്കുന്നില്ല ശിക്ഷ രീതി, ഇരയുടെ കൈയിലും കാലിലും മുഖത്തും എല്ലാം പാലും തേനും പൂശുന്നു. ഇത് കാരണം ചെറുപ്രാണികളും ഈച്ചകളും ഇരയുടെ അടുത്തേക്ക് എത്തുന്നു. ആദ്യം ഈ പ്രാണികള്‍ ശരീരത്തിലെ തേനും പാലും അകത്താക്കും, പതിയെ ഇവ ഇരയുടെ ശരീരം തന്നെ കാർന്നു തിന്നാൻ തുടങ്ങുന്നു. അതും പതിയെ പതിയെ. ഇങ്ങനെ പ്രാണികള്‍ ശരീരത്തില്‍ ചെറിയ ചെറിയ മുറിവുകള്‍ ആണ് ആദ്യം ഉണ്ടാകുക. ചെറിയ മുറിവുകള്‍ അധികം വൈകാതെ വൃണങ്ങള്‍ ആയി മാറുന്നു. ഈ വൃണങ്ങളില്‍ തന്നെ പ്രാണികള്‍ മുട്ടയിടുന്നു. ജീവനുള്ള മനുഷ്യ ശരീരത്തില്‍ പുഴുക്കള്‍ കൊണ്ട് നിറയുന്നു.
ഈ വേദനാത്മകമായ അവസ്ഥയില്‍, ഇരയുടെ ശരീരം ദിവസങ്ങള്‍ കഴിയുന്തോറും ജീവിച്ചിരിക്കുന്ന ശവമായി മാറുന്നു. പുറത്തു പുരട്ടിയ തേൻ കാരണം സൂര്യപ്രകാശത്തില്‍ ചൂടുപിടിച്ച മാംസം കീടങ്ങളെ വേഗത്തില്‍ ആകർഷിക്കും. ഇരയുടെ രക്തം, മാംസം, അവയവങ്ങള്‍ എല്ലാം തന്നെ ചെറുജന്തുക്കളുടെ വിരുന്നായി മാറുന്നു. മാസം തുളച്ചു ആന്തരിക അവയവങ്ങള്‍ വരെ ചെറുജന്തുക്കള്‍ ഭക്ഷിച്ചിട്ടുണ്ടാകും. ഏറ്റവും ഭീകരമായത് – ഇതെല്ലാം നടക്കുന്നിടയില്‍ ഇരക്ക് പൂർണ്ണബോധത്തോടെ ദിവസങ്ങളോളം ജീവിച്ചിരിക്കേണ്ടി വരും. മൃതപ്രായനായാല് ഇരയെ വഞ്ചിയോടെ ഏതെങ്കിലും ജലാശയത്തിലേക്ക് തള്ളിവിടുന്നു. ശരീരത്തിലെ തൊലിയെല്ലാം ചുക്കി ചുളിങ്ങി, കണ്ണുകള്‍ തള്ളി മരണവും കാത്ത് ഇരകള്‍ ദിവസങ്ങള്‍ ഓളം കഴിയുന്നു. ഒടുവില്‍ അമിതമായ രക്തസ്രാവം, അണുബാധ, വിശപ്പ്, ദാഹം, എന്നിവ കാരണം ഇര പതിയെ മരണമടയുന്നു.
ഗ്രീക്ക് ചരിത്രകാരനായ പ്ലൂട്ടാർക്ക് ആണ് സ്കാഫിസത്തെക്കുറിച്ച് ആദ്യമായി പരാമർശിക്കുന്നത്. ആർടാക്സർക്സീസ് രണ്ടാമന്റെ കാലത്ത് രാജാവിനെതിരെ ദ്രോഹം നടത്തിയ മിത്രിഡേറ്റീസ് എന്ന പേർഷ്യൻ സൈനികനെ സ്കാഫിസത്തിലൂടെയാണ് കൊലപ്പെടുത്തിയത് എന്നായിരുന്നു പ്ലൂട്ടാർക്കിന്റെ വിവരണം. മിത്രിഡേറ്റീസിന് പതിനേഴു ദിവസത്തോളം ജീവൻ ഉണ്ടായിരുന്നതായും, കൃത്യം പതിനെട്ടാം നാള് മിത്രിഡേറ്റീസ് മരണപ്പെട്ടു അത്രേ. ലോകത്തിലെ ഏറ്റവും ദാരുണവും ഭീതിജനകവുമായ ശിക്ഷാരീതി തന്നെയാണ് സ്കാഫിസം. എന്നാല്‍, സ്കാഫിസം വെറും കേട്ടു കഥയാണ് എന്നും പേർഷ്യക്കാരെ നീചരായി കാട്ടുവാൻ ആരൊക്കെയോ കെട്ടിച്ചമച്ച കഥകള്‍ മാത്രമാണ് സ്കാഫിസം എന്നും പറയപ്പെടുന്നു. സത്യമോ മിഥ്യയോ, എന്ത് തന്നെ ആയാലും ഒരു മനുഷ്യന് നല്കാവുന്ന ഏറ്റവും വലിയ ശിക്ഷ സ്കാഫിസം തന്നെയാണ് എന്നതില്‍ തർക്കമില്ല.നമുക്കറിയാത്ത ഒരുപാട് ശിക്ഷാവിധികൾ ഇനിയും ഉണ്ടാകാം….ഒരു പക്ഷെ ഇതിലും സങ്കീർണമായത്…