നരേന്ദ്ര മോദിക്കും സക്കർബർഗിനും തൊട്ടു പിന്നാലെയുള്ളത് മലയാളി പെൺകുട്ടി; തമിഴ്നാട്ടുകാരുടെ സ്വന്തം ”അമല അക്ക” എന്ന അമല ഷാജി

കുറച്ചുകാലം കൊണ്ടുതന്നെ എല്ലാവർക്കും സുപരിചിതമായ വാട്സപ്പ് ഫീച്ചറാണ് വാട്സാപ് ചാനൽ. സ്ഥാപനങ്ങളും ഇന്‍ഫ്ളുവന്‍സര്‍മാരും കണ്ടന്റ് ക്രിയേറ്റര്മാരുമെല്ലാം അവരുടെ ഫോളേവേഴ്സിലേക്ക് നേരിട്ട് കണ്ടന്റുകൾ എത്തിക്കുന്നതിന് സഹായിക്കുന്നതാണ് ഈ ഫീച്ചർ.
ഇതില്‍ പല തരത്തിൽ പെട്ട പലതരം ചാനലുകളുണ്ട് വാട്സാപ്പിൽ. എന്നാല്‍ വ്യക്തികളുടെ പേരിലുള്ള വാട്സാപ്പ് ചാനലുകളില്‍ ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ളവയില്‍ നാലാമതാണ് അമലാ ഷാജി. വാട്സാപ്പിന്റെ ഉടമയായ മാര്‍ക്ക് സക്കര്‍ബര്‍ഗിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തൊട്ടുപിന്നില്‍ ഈ മലയാളി പെണ്‍കുട്ടിയാണ് ഉള്ളത്. ഇന്ത്യയിൽ എല്ലാ ഗണത്തിലും പെട്ട ഏറ്റവും അധികം ഫോളോവർമാരുള്ള വാട്സാപ്പ് ചാനലുകളുടെ പട്ടികയിൽ 29-ാം സ്ഥാനമാണ് അമലയ്ക്ക്.
ഒന്നാമതുള്ളത് 13.2 മില്യണ്‍ അതായത് 1.32 കോടി ഫോളോവര്‍മാരുള്ള മത്ലബി ദുനിയ എന്നൊരു ചാനലാണ്. 1.26 കോടി ഫോളോവര്‍മാരാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന് ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 1.11 കോടി ഫോളോവര്‍മാരാണുള്ളത്.
നാലാമതുള്ള അമലാ ഷാജിക്ക് 89 ലക്ഷം ഫോളോവര്‍മാരുണ്ട്. വാട്സാപ്പ് ചാനൽ ആയതിനാൽ ഈ ചാനലിൽ പങ്കുവെക്കുന്ന ഓരോ പോസ്റ്റും ഫോളോവർമാരുടെ ഓരോരുത്തരുടേയും ഇൻബോക്സിൽ എത്തും എന്നതാണ് പ്രധാന നേട്ടം.
അമല ഷാജി തിരുവനന്തപുരം സ്വദേശിയാണ്. 49 ലക്ഷം ഫോളോവര്‍മാരാണ് അമലയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. ടിക് ടോക്ക് , യുട്യൂബ് , ഫേസ്ബുക്ക് എന്നീ പ്ലാറ്റ്ഫോമുകളിലൂടെയാണ് അമല ജനപ്രീതി നേടിയത്.
നേരത്തെ ബിഗ് ബോസ് മലയാളം സീസൺ ഫൈവിൻറെ സമയത്ത്, ഇത്തവണ മത്സരിക്കാൻ ഒരു സൂപ്പർസ്റ്റാർ ഉണ്ടെന്ന് പറഞ്ഞപ്പോഴാണ് സോഷ്യൽ മീഡിയ മുഴുവൻ അമല ഷാജിയെ ടാഗ് ചെയ്തത്. അതോടെ അമല ഷാജി എന്ന പേര് വൈറലായി. അതിന് ശേഷം പല വിവാദങ്ങളും അമലയുടെ പേരിൽ പുറത്തുവന്നിരുന്നു.
തന്റെ സിനിമയ്ക്ക് പ്രമോഷൻ ചെയ്യാനായി ആവശ്യപ്പെട്ടപ്പോൾ അമല ഷാജി കോടികൾ ആവശ്യപ്പെട്ടു എന്ന് പറഞ്ഞ് ഒരു തമിഴ് സംവിധായകൻ രംഗത്ത് എത്തിയതോടെയാണ് അമല ഷാജിയ്ക്കെതിരെ വ്യാപകമായ സൈബർ അറ്റാക്ക് ഉണ്ടായത്. തുടർന്ന് മറ്റൊരു സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർക്ക് നേരെ അമല ഷാജിയുടെ അമ്മ നടത്തിയ നെഗറ്റീവ് പരമാർശങ്ങളും വിവാദമായിരുന്നു.
മലയാളികളെക്കാൾ തമിഴിലും തെലുങ്കിലുമാണ് അമല ഷാജിക്ക് ആരാധകർ കൂടുതലുള്ളത്. അമലയുടെ ഓരോ വീഡിയോയും ദശലക്ഷക്കണക്കിന് പേരാണ് കാണുന്നത്. അതുകൊണ്ടുതന്നെ അമലയെ സോഷ്യൽ മീഡിയയിലെ ലേഡീ സൂപ്പർസ്റ്റാറെന്നാണ് ആരാധകർ വിശേഷിപ്പിക്കാറുള്ളത്. അമലയുടെ സഹോദരി അമൃത ഷാജിയും സോഷ്യൽമീഡിയയിൽ അമലയെ പോലെ തന്നെ ആരാധകരുള്ള ഇൻഫ്ലൂവൻസറാണ്.
2019ലാണ് അമലയും അമൃതയും ടിക് ടോക്കിൽ സജീവമാകുന്നത്. ആദ്യം അമലയും അമ്മയും കൂടിയുള്ള വീഡിയോകളാണ് വൈറലായത്. പിന്നീടാണ് സഹോദരി അമൃതയുമായി ചേർന്നുള്ള വീഡിയോകൾ അമല പങ്കിടാൻ തുടങ്ങിയത്. മിക്ക വീഡിയോയോസിലും തമിഴിലാണ് അമല സംസാരിക്കുന്നത്.
അമല ആദ്യമായി ചെയ്യുന്നത് ഒരു തമിഴ് വീഡിയോയാണ്. അതോടെ തമിഴ്നാട്ടിൽ ഒട്ടേറെ ഫാൻസായി എന്നതാണ് വാസ്തവം. രണ്ടുമാസം കൊണ്ട് 74 വീഡിയോസിൽ നിന്നുമാണ് ഒരു മില്യണിലേക്ക് അമലയും അമൃതയും എത്തിയത്.
പിന്നീട് ടിക് ടോക് നിർത്തിയതോടെ ഇൻസ്റ്റയിൽ അമലയും അമൃതയും സജീവമായി. ഡെവിൾ ക്വീൻസ് എന്നാണ് ഇരുവരും ടിക് ടോക്കിൽ അറിയപ്പെട്ടിരുന്നത്. അമല അക്ക എന്നാണ് ആളുകൾ തന്നെ സ്നേഹത്തോടെ വിളിക്കുന്നതെന്നും അമല പറഞ്ഞിട്ടുണ്ട്.
മലയാളികൾക്ക് സുപരിചിതയായ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ഗ്രീഷ്മ ബോസിനെ ബോഡി ഷെയിം ചെയ്ത് കമന്റ് ഇട്ടതിന്റെ പേരിലാണ് അമ്മ ബീന ഷാജി സോഷ്യൽമീഡിയയുടെ വിമർശനം ഏറ്റുവാങ്ങുന്നത്. മൂന്ന് ലക്ഷത്തിന് മുകളിൽ ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സുള്ള ഗ്രീഷ്മ ഒരു മലയാളം പാട്ടിന് ലിപ് സിങ്ക് ചെയ്തുള്ള റീൽ വീഡിയോ ചെയ്തിരുന്നു. ആ വീഡിയോയ്ക്കാണ് ഗ്രീഷ്മയെ ബോഡി ഷെയിം ചെയ്തുള്ള കമന്റുമായി അമലയുടെ അമ്മ ബീന ഷാജി എത്തിയത്.
‘നിനക്ക് നാണമില്ലേ… കൗമാതാവിന്റെ ബാക്ക് പോലുള്ള മുഖവും വെച്ച് ചിരിച്ച് കാണിക്കാൻ’, എന്നായിരുന്നു ബീന ഷാജി പറഞ്ഞത്. കമന്റ് ശ്രദ്ധയിൽപ്പെട്ട ഗ്രീഷ്മ ഉടൻ തന്നെ അതെടുത്ത് ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി മാന്യമായ രീതിയിൽ മറുപടി നൽകി അമലയേയും അമൃതയേയും ടാഗ് ചെയ്തിരുന്നു. ഒന്നുമില്ലേലും നാല് മില്യണിലധികം ഫോളോവേഴ്സുള്ള ക്രിയേറ്ററിന്റെ അമ്മയല്ലേ… ഇത്തിരി ബോധമാകാം ആന്റി എന്നാണ് മറുപടിയായി ഗ്രീഷ്മ കുറിച്ചത്. അതോടെ ബീന ഷാജി കമന്റ് ഡിലീറ്റ് ചെയ്തു.
എന്നാൽ റീലിസിലും വീഡിയോയിലും ഒക്കെ വളരെ നല്ല രീതിയിൽ മാത്രമാണ് അമല ഷാജി പ്രത്യക്ഷപ്പെടുന്നത്. തമിഴ്നാട്ടിൽ അമലയുടെ ഫോട്ടോ വെച്ച് ആരാധിക്കുന്നവരും ഉണ്ടെന്നാണ് പറയുന്നത്. ‘അമ്മ അപ്പ അമല, അതായത് അച്ഛനും അമ്മയും കഴിഞ്ഞാൽ പിന്നെ അമല എന്നതാണ് തമിഴ് മക്കൾക്കിടയിൽ അമലയുടെ സ്ഥാനമെന്നും പലരും പരിഹസിക്കാറുണ്ട്.