നരേന്ദ്രമോദിയുടെ അമ്മയെ അപമാനിക്കുന്ന വീഡിയോയുമായി കോൺഗ്രസ്സ്; തിരികെ ഒരു വീഡിയോ ഇറക്കിയാൽ കോൺഗ്രസ്സിന് അത് താങ്ങാനാകുമോ എന്ന് ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്തരിച്ച അമ്മയെ ചിത്രീകരിച്ച് കൊണ്ടുള്ള ഒരു എഐ നിർമ്മിതമായ വീഡിയോയെച്ചൊല്ലി കോൺഗ്രസും ബിജെപിയും തമ്മിൽ പുതിയ രാഷ്ട്രീയ പോര് നടക്കുകയാണ്.
പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിക്കുന്ന തരത്തിൽ കോൺഗ്രസ് വ്യക്തിപരമായ ആക്രമണങ്ങൾ നടത്തുകയാണെന്ന് ബിജെപി ആരോപിക്കുന്നു. . എന്നാല് വീഡിയോയെ ന്യായീകരിച്ച് എത്തിയിരിക്കുകയാണ് കോൺഗ്രസ്. വീഡിയോ ഒരു രക്ഷിതാവ് തന്റെ കുട്ടിയെ പഠിപ്പിക്കുന്നതിനെ ക്കുറിച്ചുള്ളതാണെന്നും, അതിൽ ആരും പ്രധാനമന്ത്രിയുടെ അമ്മയോട് അനാദരവ് കാണിച്ചിട്ടില്ലെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു.
“കുട്ടികളെ പഠിപ്പിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അവർ, അതായത് പ്രധാനമന്ത്രിയുടെ പരേതയായ അമ്മ ഹീരാബെൻ മോദി, തന്റെ കുട്ടിയെ പഠിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അത് തന്നോട് അനാദരവാണെന്ന് കുട്ടി കരുതുന്നുവെങ്കിൽ, അത് അവന്റെ തലവേദയാണെന്നും,” ഖേര പറഞ്ഞു.
ഇത്തരം കാര്യങ്ങളിൽ ഇനി സഹതാപമില്ലെന്നും, പ്രധാനമന്ത്രി മോദി രാഷ്ട്രീയത്തിലായതിനാൽ പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിൽ പ്രതിപക്ഷം നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി മോദിയെയും അദ്ദേഹത്തിന്റെ അമ്മയെയും അപമാനിച്ചുവെന്ന് ബിജെപി ആരോപിച്ചതിന് പിന്നാലെയാണ് ഖേരയുടെ ഈ പരാമർശം.
അതേസമയം പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിന് പശ്ചാത്താപം തോന്നുന്നതിനു പകരം കോൺഗ്രസ് ന്യായീകരിക്കുകയാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു. കോൺഗ്രസ് എല്ലാ പരിധികളും ലംഘിച്ചെന്നും, ഈ പാർട്ടി സ്ത്രീകളെ അപമാനിക്കുന്ന പാർട്ടിയായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.
സ്വപ്നത്തിൽ അമ്മ വന്ന് തന്നെ രാഷ്ട്രീയ താത്പര്യത്തിന് ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറയുന്നതും അദ്ദേഹം ഞെട്ടിയുണരുന്നതുമാണ് ഈ എഐ വീഡിയോയിലുള്ളത്. നോട്ട് നിരോധനത്തിന്റെ സമയത്തുണ്ടായിരുന്ന ബാങ്കുകളിലെ നീണ്ട ക്യൂവിനെ പറ്റിയും നരേന്ദ്ര മോദിയുടെ ‘അമ്മ പറയുന്നുണ്ട്.
കോൺഗ്രസ് പാർട്ടി ഈ നിലയിലേക്ക് തരംതാഴ്ന്നോയെന്ന് മുതിർന്ന ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദ് ചോദിച്ചു. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനും എല്ലാ അമ്മമാരെയും അപമാനിക്കാനും ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുകയാണെന്നും വിഷയം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും ബിജെപി എംപി രാധാ മോഹൻ ദാസ് അഗർവാളും പറഞ്ഞു.
സ്വപ്നത്തില് അമ്മ വന്ന് തന്നെ രാഷ്ട്രീയതാല്പ്പര്യത്തിന് ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രിയോട് പറയുന്നതും അദ്ദേഹം ഞെട്ടിയുണരുന്നതുമാണ് എഐ വീഡിയോയിലുള്ളത്.
പ്രധാനമന്ത്രി മോദിയുടെ അമ്മയുടെ പേര് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് ഇതാദ്യമല്ല. നേരത്തെ കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ബീഹാറിലെ വോട്ട് അധികാര യാത്രയിലും മോദിയുടെ അമ്മയുടെ പരാമർശം ഉണ്ടായിരുന്നു.
രാഷ്ട്രീയ പ്രസ്താവനകൾ അപ്പുറത്തേക്ക്, വളരെ തരാം താഴ്ന്ന രീതിയിലാണ് ബീഹാർ കോൺഗ്രസ്സ് ഇപ്പോൾ ഈ എ ഐ നിർമ്മിത വീഡിയോ ഇറക്കിയിരിക്കുന്നത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, റോബർട് വാദ്ര, സോണിയ ഗാന്ധി, ഇന്ദിര ഗാന്ധി, സഞ്ജയ് ഗാന്ധി, ജവാഹർലാൽ നെഹ്റു എന്നിങ്ങനെ, ബിജെപിക്ക് പരിഹസിക്കാൻ പാകത്തിൽ ഒട്ടേറെ നേതാക്കളും സംഭവങ്ങളും കോൺഗ്രസ്സിൽ ഉണ്ട്.
ഇതേ രീതിയിൽ ബിജെപിയെ മറ്റുള്ള രാഷ്ട്രീയ പാർട്ടികളോ ഒരു വീഡിയോയുമായി വന്നാൽ നാണം കെടുന്നത് മൊത്തത്തിൽ ഗാന്ധി കുടുംബം തന്നെ ആയിരിക്കും.