ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ്
കാസര്‍കോട് ഷവര്‍മ്മ കഴിച്ച് കുട്ടി മരിച്ച സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷയില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ്.സംസ്ഥാനത്തുടനീളം ഹോട്ടലുകളിൽ മിന്നൽ പരിശോധന തുടരുകയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കേരളത്തിൽ 1,132ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.
പരിശോധനയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന 61 കടകളും വൃത്തിഹീനമായ സാഹചര്യത്തില്‍ കണ്ട 49 കടകളും അടപ്പിച്ചു. 347 കടകള്‍ക്ക് നോട്ടീസ് നല്കി, താക്കീത് ചെയ്തു. പരിശോധനയില്‍ കണ്ടുകിട്ടിയ പഴകിയ ഭക്ഷണ സാധനങ്ങളും 140 കിലോഗ്രാം വൃത്തിഹീനമായ മാംസവും അധികൃതര്‍ നശിപ്പിച്ചു കളഞ്ഞു.
തുടര്‍ച്ചയായി വരുന്ന ഭക്ഷ്യ വിഷബാധയെ തുടര്‍ന്നാണ് ശക്തമായ നടപടിയിലേക്ക് ആരോഗ്യ വകുപ്പ് കടന്നത്. പരിശോധനയില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടു വീഴ്ചയില്ലാത്ത നടപടി സ്ര്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. കൂടാതെ സംസ്ഥാനത്തെ എല്ലാ ചെക്ക് പോസ്റ്റുകളിലും മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചും പരിശോധന തുടരുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
Content highlight – Department of Health strengthens food safety inspections